TopTop
Begin typing your search above and press return to search.

എഴുപത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ വൃദ്ധനെ തേടിയെത്തിയത് പോലീസ്, പിന്നെ നടന്നത് (വീഡിയോ)

എഴുപത്തിയെട്ടാം പിറന്നാള്‍ ദിനത്തില്‍ വൃദ്ധനെ തേടിയെത്തിയത് പോലീസ്, പിന്നെ നടന്നത് (വീഡിയോ)

എഴുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വയോധികന് സര്‍പ്രൈസ് പിറന്നാള്‍ കേക്കുമായി നാഗോണ്‍ പോലീസ്. മെയ് നാലിനായിരുന്നു കെ പി അഗര്‍വാളിന്റെ പിറന്നാള്‍. ലോക് ഡൗണായതിനാല്‍ തന്നെ കുടുംബത്തിന് അദ്ദേഹത്തോടൊപ്പം പിറന്നാള്‍ ദിനം ചിലവഴിക്കാനായില്ല. പിറന്നാള്‍ ദിനത്തില്‍ ഒറ്റക്കായ അഗര്‍വാളിന് പോലീസുകാര്‍ കൂട്ടാവുകയായിരുന്നു.

പിറന്നാള്‍ കേക്കുമായെത്തി അഗര്‍വാളിന് സര്‍പ്രൈസ് കൊടുക്കുന്ന വീഡിയോ അസം പോലീസ് ട്വിറ്ററിലൂടെ പങ്കു വെച്ചു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടു പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

ലോക് ഡൗണ്‍ കാലത്ത് ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍. ജനങ്ങള്‍ക്കൊപ്പം നിന്നു തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. പലര്‍ക്കും ഇതിനു മുന്‍പും രാജ്യത്തെ പോലീസ് സേന കൂട്ടാവുകയും, ഒറ്റപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

A beautiful and moving surprise!

When @nagaonpolice knocked the door of Shri KP Agarwal to wish him on his 78th Birthday, as his family members were not around due to the #Lockdown.

May today & all of your days be amazing.

Happy Birthday!! #MayThe4thBeWithYou pic.twitter.com/qVmNmIjzeF
— Assam Police (@assampolice) May 4, 2020

Next Story

Related Stories