TopTop
Begin typing your search above and press return to search.

ദളിത് വിരുദ്ധതയുടെ ഇന്ത്യൻ തലസ്ഥാനം-വീഡിയോ

ദളിത് വിരുദ്ധതയുടെ ഇന്ത്യൻ തലസ്ഥാനം-വീഡിയോ

ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ബലാല്‍സംഗ തലസ്ഥാനമായിമാറുകയാണോ? സവര്‍ണ ജാതി കൂട്ടമാണോ അവിടെ ഭരണം നിയന്ത്രിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി അവിടെനിന്നുള്ള വാര്‍ത്തകള്‍ ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ഏറ്റവുമൊടുവില്‍ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുകയും ബന്ധുക്കളെ കാണാന്‍ അനുവദിക്കാതെ സംസ്‌ക്കരിക്കകയും ചെയ്തു. പിന്നെയും ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ദളിത് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടരെ വന്നു കൊണ്ടിരിക്കുന്നു. അവിടിവിടെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം, വന്‍ നഗരങ്ങളിലെ സമാന സംഭവങ്ങള്‍ക്കുണ്ടാകുന്നപോലുള്ള ഞെട്ടലുകള്‍ പോലും ഇത്തരം ആക്രമണങ്ങള്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്നുമില്ല.

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ, താക്കുര്‍ വിഭാഗത്തില്‍പ്പെട്ട അയല്‍ക്കാരാണ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. പൊലീസ് അക്രമിക്കള്‍ക്ക് കൂട്ടുനില്‍ക്കെുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധിയെ ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞും ആ പ്രദേശത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചും സര്‍ക്കാര്‍ പ്രതിഷേധത്തെ തടയാന്‍ ശ്രമിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടി ബലാല്‍ സംഗത്തിന് വിധേയമായിട്ടില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അത്തരം ന്യായീകരണങ്ങള്‍ക്കപ്പുറം, ഒരു ചോദ്യം അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ദളിത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്? ജാതി..ജാതി മാത്രമാണെന്നതാണ് ഇതിനുള്ള ഉത്തരം

ദളിത് സ്ത്രീകളുടെ ശരീരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ബോധമാണ് സവര്‍ണ വിഭാഗക്കാരില്‍ ചിലര്‍ക്കിടയലെന്ന് ഇവര്‍ ആരോപിക്കുന്നു.

എത്രത്തോളം തീവ്രമാണ് ഇന്ത്യയിലെ ദളിതര്‍ക്കെതിരായ ആക്രമണം

ഒരു ദിവസം 12 ദളിതരെങ്കിലും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 2014 മുതല്‍ ഉത്തര്‍പ്രദേശിലെ ജാതി ആക്രമണങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ തന്നെ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ദളിത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ 25.5 ശതമാനം പ്രതികള്‍ മാത്രമെ ശിക്ഷിക്കപ്പെടുന്നുള്ളുവെന്നത് ഈ സംഭവങ്ങളോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നു. ജാതിയില്‍ വളര്‍ന്ന് ജാതിയാല്‍ തകര്‍ക്കപ്പെടുന്ന ജീവതങ്ങളായി തുടരകുയാണ് 73 വര്‍ഷത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം.


Next Story

Related Stories