TopTop
Begin typing your search above and press return to search.

കോവിഡിനു പുല്ലുവില; സൂചി കുത്താനിടമില്ലാതെ ജനം; ചെന്നൈയിലെ കുമരന്‍ സില്‍ക്ക്സ് ഷോറൂം അധികൃതര്‍ അടച്ചുപൂട്ടി (വീഡിയോ)

കോവിഡിനു പുല്ലുവില; സൂചി കുത്താനിടമില്ലാതെ ജനം; ചെന്നൈയിലെ കുമരന്‍ സില്‍ക്ക്സ് ഷോറൂം അധികൃതര്‍ അടച്ചുപൂട്ടി (വീഡിയോ)

ചെന്നൈയിലെ പ്രശസ്തമായ കുമരന്‍ സില്‍ക്ക്‌സ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള കോവിഡ് നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ അടച്ചുപൂട്ടി. ഇവിടെ സൂചി കുത്താനിടമില്ലാത്ത വിധത്തിലുള്ള തിരക്ക് അനുഭവപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതര്‍ ഷോറൂം അടച്ചുപൂട്ടിയത്.

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കാതിരിക്കാനുള്ള കര്‍ശന നിബന്ധനകള്‍ നിലവിലുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇതിന്റെ ഭാഗമായുണ്ട്. ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ടം അനുവദിക്കാനാവില്ല എന്നതാണ് നിബന്ധന. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റിച്ചു കൊണ്ടാണ് പലയിടത്തും ആളുകള്‍ തടിച്ചുകൂടുന്നത് എന്ന ആരോപണം ശക്തമാണ്.

നേരത്തെ ഓണം ആഘോഷവുമായി ബന്ധപ്പെട്ട് കേരളം അശ്രദ്ധ കാട്ടിയതാണ് ഇപ്പോഴുണ്ടായിട്ടുള്ള കോവിഡ് പോസിറ്റീവ് വര്‍ധനവിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് കേരളവും കേന്ദ്രവുമായി തകര്‍ക്കവുമുണ്ടായി. ദീപാവലി കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം ശക്തമാകാനുള്ള സാധ്യത എല്ലാവരും ചൂണ്ടിക്കാട്ടുന്നുണ്ട്.

രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍ ചെന്നൈയില്‍ ഇപ്പോഴും ലോക്ഡൗണ്‍ തുടരുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ജനങ്ങള്‍ ടി നഗറിലുള്ള വസ്ത്രവ്യാപാരശാലയില്‍ തടിച്ചു കൂടിയത്. ജനങ്ങളെ നിയന്ത്രിക്കാനോ ഏതെങ്കിലും വിധത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനോ സ്ഥാപനവും തയാറയില്ല എന്ന ആരോപണവും ശക്തമാണ്. ഞായറാഴ്ച ഉണ്ടായ തിരക്ക് ചൂണ്ടിക്കാട്ടി വിവിധ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോര്‍പറേഷന്‍ കമ്മീഷണര്‍ ജി. പ്രകാശ് ഇത് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഇന്നു രാവിലെ അടച്ചുപൂട്ടുകയും ചെയ്തു.



Next Story

Related Stories