TopTop
Begin typing your search above and press return to search.

'കൊറോണ കാലത്തെ സ്ട്രീറ്റ് ഫുഡ് വിതരണം'; ഒരു വെറൈറ്റി ഐഡിയ

കൊറോണ കാലത്തെ സ്ട്രീറ്റ് ഫുഡ് വിതരണം; ഒരു വെറൈറ്റി ഐഡിയ

ഈ കൊറോണക്കാലത്ത് ഭക്ഷണ പ്രേമികള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്തിരുന്ന ഒന്ന് സ്ട്രീറ്റ് ഫുഡാണ്. പാഴ്സല്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാകാത്ത പാനി പൂരി, ഗോള്‍ഗപ്പ, ദഹി പൂരി തുടങ്ങിയ വിഭവങ്ങള്‍ പൂര്‍ണ്ണമായും കൊറോണക്കാലത്ത് വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ ഈ സാഹചര്യത്തെ മറികടക്കാനുള്ള ഒരേ ഒരു വഴി പുതിയ സഹചര്യത്തിന് അനുയോജ്യമായ തരത്തില്‍ വിതരണ രീതികള്‍ മാറ്റുക എന്നതാണ്. കച്ചവടക്കാരും അത്തരത്തില്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇത്രത്തിലുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള ഈ വീഡിയോ.

പാനി പൂരിക്കും വെന്‍ഡിംഗ് മെഷീനില്‍ നല്‍കുന്നത് ഇതില്‍ കാണാം. വില്‍പനക്കാരനും ഉപഭോക്താവും തമ്മില്‍ ആവശ്യത്തിന് അകലം പാലിക്കാം. ആവശ്യക്കാര്‍ക്ക് ഇഷ്ടം പോലെ ചട്ണികളും വ്യത്യസ്ത ഫ്ളേവറുകളിലുള്ള പാനീയങ്ങളും നേരിട്ട് വെന്‍ഡിംഗ് മെഷീനില്‍ നിന്ന് എടുക്കാം. സെന്‍സര്‍ വച്ചാണ് ഈ മെഷീന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്പര്‍ശനവും ഒഴിവാകുന്നു. ആളുകള്‍ പരസ്പരം അകലം പാലിക്കുക കൂടി ചെയ്താല്‍ തീര്‍ത്തും സുരക്ഷിതമായി 'സ്ട്രീറ്റ് ഫുഡ്' കഴിക്കാവുന്ന ഒരു മാതൃകയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഛത്തീസ്ഗഢിലെ ഈ 'ന്യൂ നോര്‍മല്‍' പാനി പൂരി കടയില്‍ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Next Story

Related Stories