TopTop
Begin typing your search above and press return to search.

'ഇത്തവണ ശൈലജ ടീച്ചറല്ല മുഖ്യമന്ത്രി'; പുതിയ വീഡിയോയുമായി ആവര്‍ത്തന

ഇത്തവണ ശൈലജ ടീച്ചറല്ല മുഖ്യമന്ത്രി; പുതിയ വീഡിയോയുമായി ആവര്‍ത്തന

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിയമസഭയിലെ പ്രസംഗത്തിലെ ഒരു ഭാഗം അവതരിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ താരമായ മിടുക്കിയാണ് ആവര്‍ത്തന.

ഇപ്പോഴിതാ വീണ്ടും അനുകരണവുമായി എത്തിയിരിക്കുകയാണ് ആവര്‍ത്തന. എന്നാല്‍, ഇത്തവണ ശൈലജ ടീച്ചറല്ല ആവര്‍ത്തന അനുകരിച്ചിരിക്കുന്നത് പകരം പിണറായി വിജയനെ.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ഒരു ഭാഗമാണ് അനുകരിക്കുന്നത്. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയുന്നതാണ് ആവര്‍ത്തന അവതരിപ്പിച്ചിരിക്കുന്നത്.

മുടി നരപ്പിച്ച് കണ്ണടയും വെള്ള ഷര്‍ട്ടുമൊക്കെ ഇട്ടാണ് ആവര്‍ത്തന വീഡിയോയില്‍ എത്തിയിരിക്കുന്നത്.


Next Story

Related Stories