TopTop
Begin typing your search above and press return to search.

അയോധ്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ ജനക്കൂട്ടം, ആഘോഷം

അയോധ്യയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ ജനക്കൂട്ടം, ആഘോഷം

അയോധ്യയില്‍ കോവിഡ‍് മാനദണ്ഡങ്ങളൊന്നും വകവെക്കാതെ ആളുകള്‍ സംഘടിച്ച് ഉത്സവാഘോഷം നടത്തുന്നതിനറെ വീഡിയോ പുറത്ത്. രാമക്ഷേത്രത്തിനായി ശിലാന്യാസം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആഘോഷം നടക്കുന്നത്. പുറത്തു വന്നിട്ടുള്ള വീഡിയോകളിലൊന്നില്‍ ഗദ കൈവശം വെച്ചിട്ടുള്ള ഒരാളെ ആളുകള്‍ തോളിലേറ്റി നൃത്തം വെക്കുന്നതായി കാണാം. കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഒരു മാസ്കെങ്കിലും ധരിച്ചിട്ടുള്ളത്.

അയോധ്യയില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും യാതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.



Next Story

Related Stories