പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയിലും അനില്‍ നെടുമങ്ങാടിന്റെ സിഐ സതീഷ് കഥാപാത്രവും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പൂര്‍ത്തിയാക്കാനുള്ള നിരവധി വേഷങ്ങള്‍ ബാക്കിവെച്ചാണ് തന്റെ പ്രിയ സംവിധായകന് സച്ചിയ്ക്ക് പിന്നാലെ അനിലും വിടവാങ്ങിയത്. ഇപ്പോള്‍ അയ്യപ്പനും കോശിയും ചിത്രീകരണവേളയിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പൃഥ്വിരാജിനൊപ്പം പൊലീസ് സ്റ്റേഷനിലെ ചിത്രീകരണ രംഗവും, അനിലിനെ കളിയാക്കുന്ന പൃഥ്വിരാജും, എസ്ഐ അയ്യപ്പനായി വേഷമിട്ട ബിജു മേനോന്റെ സല്യൂട്ട് കണ്ട് ചിരി പൊട്ടുന്ന അനില്‍ പിന്നീട് ബിജു മേനോന്റെ തോളില്‍ കയ്യിട്ട് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. . ഷൂട്ടെല്ലാം കഴിഞ്ഞ് വിഡിയോ കണ്ട് ചിരിക്കുന്ന സച്ചിയും വിഡിയോയിലുണ്ട്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് വിഡിയോ പങ്കുവെച്ചത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ അപകടത്തില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.