TopTop
Begin typing your search above and press return to search.

'പ്രണയത്തോടെ പ്രിയതമയെ ചേര്‍ത്തുപിടിച്ച് പാട്ടുപാടുന്ന ഇര്‍ഫാന്‍ ഖാന്‍'; ഓര്‍മ വീഡിയോ പങ്കുവെച്ച് മകന്‍

പ്രണയത്തോടെ പ്രിയതമയെ ചേര്‍ത്തുപിടിച്ച് പാട്ടുപാടുന്ന ഇര്‍ഫാന്‍ ഖാന്‍; ഓര്‍മ വീഡിയോ പങ്കുവെച്ച് മകന്‍

ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ സിനിമാമേഖലയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു. ഇര്‍ഫാന്റെ വേര്‍പാടേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ കുടുംബത്തിനോ ആരാധകര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ താരത്തിന്റെ മകന്‍ ബബില്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഏവരുടേയും ഹൃദയം കവരുന്നത്. ഭാര്യ സുതപയ്ക്കായി പാട്ടുപാടുന്ന ഇര്‍ഫാനെയാണ് വീഡിയോയില്‍ കാണുന്നത്. സുതപയുടെ തോളില്‍ കയ്യിട്ട് 'മേരെ സായ..' എന്ന പാട്ട് ഇര്‍ഫാന്‍ ഖാന്‍ പാടിക്കൊടുക്കുന്നു. ഇരുവരും ഒന്നിച്ച് ആ പാട്ട് പാടി പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം.

അമ്മയെ എയര്‍പോര്‍ട്ടില്‍ വിടാന്‍ എത്തിയപ്പോഴാണ് അച്ഛനൊപ്പമുള്ള മനോഹരമായ ഓര്‍മ ബബില്‍ പങ്കുവെച്ചത്. പ്രിയ താരത്തിന്റെ ഓര്‍മ്മ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


Next Story

Related Stories