TopTop
Begin typing your search above and press return to search.

'അവിടെ പള്ളിയുണ്ടായിരുന്നില്ല, കേസെടുക്കേണ്ടിയിരുന്നത് ബാബര്‍ക്കെതിരെ', കോടതി വിധിയെ കുറിച്ച് ബി ഗോപാലകൃഷ്ണന്‍

അവിടെ പള്ളിയുണ്ടായിരുന്നില്ല, കേസെടുക്കേണ്ടിയിരുന്നത് ബാബര്‍ക്കെതിരെ, കോടതി വിധിയെ കുറിച്ച് ബി ഗോപാലകൃഷ്ണന്‍

ആരാധനാലയം പൊളിച്ച സംഭവത്തെ കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ക്ക് എതിരെയെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. വിധിക്ക് പിന്നാലെ മീഡിയ വണ്‍ ചാനലിനോട് നടത്തിയ പ്രതികരണത്തിയാലിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

''പള്ളിയോ, ഏത് പള്ളി പൊളിച്ചു... അങ്ങനെയൊരു പള്ളിയില്ലല്ലോ? ബാബരി മസ്ജിദ് 'സാങ്കല്‍പ്പികമല്ലേ ?' എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ബാബറാണ് ആദ്യം ആരാധനലയം തകര്‍ത്തത്. അതിന് ശേഷം അവിടെ ആരാധന നടന്നിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

''പള്ളിയോ, ഏത് പള്ളി പൊളിച്ചു... അങ്ങനെയൊരു പള്ളിയില്ലല്ലോ? ബാബരി മസ്ജിദ് 'സാങ്കല്‍പ്പിക'മല്ലേ ? ''

''പള്ളിയോ, ഏത് പള്ളി പൊളിച്ചു... അങ്ങനെയൊരു പള്ളിയില്ലല്ലോ? ബാബരി മസ്ജിദ് 'സാങ്കല്‍പ്പിക'മല്ലേ ? '' ബാബരി കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയോട് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം

Posted by MediaoneTV on Wednesday, September 30, 2020


ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലക്നൌ സിബിഐ കോടതിയുടെ എല്ലാ പ്രതികളെയും വെറുതെ വിട്ട് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജാരാക്കിയ ഫോട്ടോകള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.

സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ബജ്റംഗ്ദള്‍ നേതാവ് വിനയ് കത്യാറിനെ പോലുള്ളവര്‍ കോടതിയില്‍ ഉണ്ടായിരുന്നു. ആറു പേരാണ് കോടതിയില്‍ ഹാജരാവാതിരുന്നത്. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അദ്വാനിയും മുരളിമനോഹര്‍ ജോഷി എന്നിവര്‍ വീഡീയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടിയില്‍ പങ്കെടുത്തു. 32 പേരില്‍ 26 പേരാണ് കോടതിയില്‍ നേരിട്ട് ഹാജരായത്.


Next Story

Related Stories