TopTop
Begin typing your search above and press return to search.

'ഇത് കൊള്ളാലോ സാധനം'; കുപ്പിപ്പാല്‍ നുണയുന്ന ആനക്കുട്ടി (വീഡിയോ)

ഇത് കൊള്ളാലോ സാധനം; കുപ്പിപ്പാല്‍ നുണയുന്ന ആനക്കുട്ടി (വീഡിയോ)

ആനകളുടെയും ആനക്കുട്ടികളുടെയും വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് പൊതുവില്‍ ഇഷ്ടമാണ്. അത്തരം വീഡിയോകള്‍ പെട്ടന്നു തന്നെ വൈറലാകാറുമുണ്ട്. ഇപ്പോള്‍ കുപ്പിപ്പാല്‍ കുടിക്കുന്ന ആനകുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയില്‍ ഉത്സാഹത്തോടെ കുപ്പിപ്പാല്‍ കുടിക്കുന്ന ആനക്കുട്ടിയെ കാണാം. റോഹോ എന്നാണ് ആനക്കുട്ടിയുടെ പേര്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കുപ്പിപ്പാല്‍ തീര്‍ന്നാലും അവസാന തുള്ളി പാലും കുടിച്ചെന്നു ഉറപ്പു വരുത്തിയാലെ റോഹോ പാല്‍ക്കുപ്പി മാറ്റാന്‍ സമ്മതിക്കൂ എന്നും, അമ്മയുടെ മരണശേഷം റോഹോയുടെ എല്ലാ സംരക്ഷണവും സംരക്ഷകര്‍ ഉറപ്പാക്കുന്നുണ്ട് എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് എഴുതിയിട്ടുണ്ട്.

വീഡിയോ ഇതിനോടകം 20000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു. പലരും കമന്റുകളായി റോഹോയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു. ഒപ്പം റോഹോയെ സംരക്ഷിക്കുന്ന ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുമുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">The bottle might be empty but Roho won"t let go until he knows he"s drunk every last drop. He is flourishing at our Nursery where our Keepers are making sure all his needs are met after his mother sadly died. Through your support, we"re making sure he"s not lost for love. <a href="https://t.co/jix3FaStWT">pic.twitter.com/jix3FaStWT</a></p>— Sheldrick Wildlife (@SheldrickTrust) <a href="https://twitter.com/SheldrickTrust/status/1279807333653254145?ref_src=twsrc^tfw">July 5, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories