TopTop
Begin typing your search above and press return to search.

'ഹായ് അലീസ ദിസ് ഈസ് ബരാക് ഒബാമ'; ഇലക്ഷന്‍ ദിനം ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് മുന്‍ പ്രസിഡന്റിന്റെ ഫോണ്‍ കോള്‍

ഹായ് അലീസ ദിസ് ഈസ് ബരാക് ഒബാമ; ഇലക്ഷന്‍ ദിനം ഓര്‍മിപ്പിക്കാന്‍ വോട്ടര്‍മാര്‍ക്ക് മുന്‍ പ്രസിഡന്റിന്റെ ഫോണ്‍ കോള്‍

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനു വേണ്ടി വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അലീസ എന്ന വോട്ടറെ ഫോണില്‍ വിളിക്കുന്നതും സംസാരിക്കുന്നതുമായ വീഡിയോ ഒബാമ ട്വിറ്റര്‍ വഴി പങ്കുവെച്ചിരുന്നു.

ഏറെ ആശ്ചര്യത്തോടെയാണ് ഒബാമയുടെ ഫോണ്‍ കോളിനെ അലീസ സ്വീകരിക്കുന്നത്. ബൈഡന് വോട്ടു ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് പറയുന്ന ഒബാമ വീട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കാനും മറക്കുന്നില്ല. അലീസയുടെ എട്ട് മാസം പ്രായമായ കുഞ്ഞിന്റെ വിശേഷങ്ങളും ഒബാമ അന്വേഷിക്കുന്നു.

ഒബാമ വോട്ടര്‍മാരെ ഫോണില്‍ വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2.16 മിനിറ്റുള്ള വീഡിയോ 3 മില്യണില്‍ക്കൂടുതല്‍ പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

യുഎസ് തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. രാവിലെ ആറ് മുതല്‍ (ഇന്ത്യന്‍ സമയം നവംബര്‍ നാലിന് വൈകിട്ട് 4.30) രാത്രി ഒമ്പത് വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എന്നാല്‍ അമേരിക്കയുടെ 46മത് പ്രസിഡന്റിനെ അറിയാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും. മുന്‍കൂര്‍ വോട്ടുകളും തപാല്‍ വോട്ടുകളും എണ്ണാന്‍ സമയം വേണ്ടിവരും. നവംബര്‍ മൂന്ന് വരെയുള്ള തപാല്‍ വോട്ടുകള്‍ വോട്ടെടുപ്പ് ദിനം കഴിഞ്ഞും സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയതോടെ ഡിസംബര്‍ വരെയെങ്കിലും അന്തിമഫലത്തിനായി കാത്തിരിക്കേണ്ടിവരും.



Next Story

Related Stories