TopTop
Begin typing your search above and press return to search.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയെ കണ്ടത് ടിവി റിയാലിറ്റി ഷോ പോലെയെന്ന് ഒബാമ (വീഡിയോ)

ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയെ കണ്ടത് ടിവി റിയാലിറ്റി ഷോ പോലെയെന്ന് ഒബാമ (വീഡിയോ)

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റ് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ നിലവിലെ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയത് രൂക്ഷവിമര്‍ശനം. പ്രസിഡന്റ് പദവിയെ ഗൗരവത്തിലെടുക്കാതിരുന്ന ട്രംപ്, ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് പദവിയെ ഒരു ടിവി റിയാലിറ്റി ഷോ പോലെയാണ് ട്രംപ് കണ്ടതെന്ന്ഒബാമ പറഞ്ഞു. ശതകോടീശ്വരനായ ബിസിനസ്സുകാരനായ ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റായി ഉയരാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല, ഒബാമ പറഞ്ഞു.

വിജയിക്കാന്‍ വേണ്ടി നമ്മുടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്നവരാണ് ഇപ്പോഴത്തെ ഭരണാധികാരികളെന്ന് തെളിയിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് എന്നത് നീലയും ചുവപ്പും (ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും കൊടിയുടെ നിറം)തമ്മിലുള്ള മല്‍സരം മാത്രമല്ല, മറിച്ച് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്' ഒബാമ പറഞ്ഞു

കഴിഞ്ഞ നാല് വര്‍ഷവും പ്രവര്‍ത്തിക്കാനുള്ള ഒരു താല്‍പര്യവും അദ്ദേഹം കാണിച്ചില്ല. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും വേണ്ടിയല്ലാതെ മറ്റാരുടെയെങ്കിലും നന്മയ്ക്ക് വേണ്ടി, അത്രയും ശക്തമായ അധികാരം ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

ഇതിന്റെയൊക്കെ ഫലമായിട്ടാണ് 1,70,000 അമേരിക്കന്‍ പൗരന്മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ദശലക്ഷ കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി. അതേസമയം ധനികന്‍ വീണ്ടും ധനികനാകുകയും ചെയ്തു. അധികാര ദുര്‍വിനിയോഗമാണ് പ്രസിഡന്റ് നടത്തിയത്. നിയമത്തിന് ആരും അതീതരല്ല' മുന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ ഭരണഘടന നിര്‍മ്മിക്കപ്പെട്ട ഫിയാഡല്‍ഫിയയിലെ മ്യൂസിയത്തിന് മുന്നില്‍നിന്നാണ് ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്തത്.

'ഞാന്‍ ഫിലാഡല്‍ഫിയയിലാണ് നില്‍ക്കുന്നത്. ഇവിടെവെച്ചാണ് നമ്മുടെ ഭരണഘടന തയ്യാറാക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്. അത് ഉദാത്തമായ ഒരു രേഖയായിരുന്നില്ല. അടിമത്തെമെന്ന മനുഷ്യത്വ വിരുദ്ധത അത് അനുവദിച്ചു. സ്ത്രീകള്‍ക്ക് സ്വത്തുടമകളല്ലാത്ത മനുഷ്യര്‍ക്കും വോട്ടവകാശം നിഷേധിച്ചു. എന്നാല്‍ അത് പ്രാതിനിധ്യ ജനാധിപത്യത്തെ അംഗീകരിച്ചു. അതാണ് രാജ്യം ഉന്നതമായ ആശയങ്ങളെ പ്രാവര്‍ത്തികമാക്കിയത്. ആഭ്യന്തര യുദ്ധത്തിലടെയും കടുത്ത പോരാട്ടത്തിലുടെയും ഒരിക്കല്‍ ഭരണഘടന മാറ്റിനിര്‍ത്തിയ ഘടകങ്ങളെ ഉള്‍പ്പെടുത്തി നമ്മള്‍ ആ രേഖ മഹത്തരമാക്കി. ആഗോള തലത്തില്‍ കൂടുതല്‍ സ്വതന്ത്രവും സമത്വമുള്ളതുമാക്കി മാറ്റി.'

'എന്റെ പിന്മാമി എന്റെ ആശയങ്ങള്‍ പിന്തുടരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ രാജ്യത്തിന് വേണ്ടി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയെ ഉത്തരവാദിത്തത്തോടെ കാണുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഒരിക്കലും അദ്ദേഹം അത് ചെയ്തില്ല.' ഒബാമ പറഞ്ഞു.

പ്രസംഗത്തില്‍ ജോ ബിഡനെയും കമലാ ഹാരിസ്സിനെയും ഒബാമ പ്രശംസിച്ചു.

'12 വര്‍ഷം മുമ്പ് ഒരു വൈസ് പ്രസിഡന്റിനെ അന്വേഷിച്ചപ്പോള്‍ ഒരു സഹോദരനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. തന്റെ മുന്നില്‍ വരുന്നവരോടെല്ലാം അന്തസ്സോടെ പെരുമാറാന്‍ അദ്ദേഹത്തിന് കഴിയും. 'ആരും നിങ്ങളെക്കാള്‍ മികച്ചവരല്ല, ജോ, നിങ്ങള്‍ എല്ലാവരെക്കാളും മികച്ചതാണ്' തന്നെ മികച്ച പ്രസിഡന്റാക്കിത് ജോ ബിഡനാണെന്നും ഒബാമ പറഞ്ഞു കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് എന്തുകൊണ്ടും അനുയോജ്യയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ , സാമ്പത്തിക മേഖലകളില്‍ രാജ്യത്തെ പ്രതിസന്ധികളില്‍നിന്ന് അതിജീവിക്കാന്‍ രാജ്യത്തിന് ഇവരുടെ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.Next Story

Related Stories