TopTop
Begin typing your search above and press return to search.

'നിരീക്ഷണ പാഠങ്ങള്‍ അമ്മയില്‍ നിന്ന്'; കരടിക്കുഞ്ഞുങ്ങള്‍ക്ക് വനത്തെ പഠിപ്പിച്ചുകൊടുക്കുന്ന അമ്മക്കരടി

നിരീക്ഷണ പാഠങ്ങള്‍ അമ്മയില്‍ നിന്ന്; കരടിക്കുഞ്ഞുങ്ങള്‍ക്ക് വനത്തെ പഠിപ്പിച്ചുകൊടുക്കുന്ന അമ്മക്കരടി

പ്രശ്‌നങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് കുട്ടികളെ അച്ഛനമ്മമാരാണ് പഠിപ്പിക്കാറുള്ളത്. അതുപോലെ തന്നെ ചുറ്റുപാടും എങ്ങനെ നിരീക്ഷിക്കണമെന്നുള്ളതും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ളൊരു വീഡിയോയാണ് വൈറലായിക്കൊണ്ടരിക്കുന്നത്. കരടിക്കുട്ടികള്‍ക്ക് വനത്തെ നിരീക്ഷിക്കാന്‍ പഠിപ്പിക്കുന്ന അമ്മക്കരടിയാണ് വീഡിയോയിലുള്ളത്.

വനത്തില്‍ സഞ്ചരിക്കുമ്പോള്‍ ചുറ്റുപാടുകളും എങ്ങനെ നിരീകഷിക്കണമെന്നാണ് അമ്മക്കരടി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. കുട്ടികളാകട്ടെ അമ്മയെ നോക്കി അമ്മ ചെയ്യുന്നത് അത് പോലെ അനുകരിക്കുന്നുമുണ്ട്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അമ്മക്കരടിയുടെയും കുട്ടികളുടെയും വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരീക്ഷണത്തിന്റെ പാഠങ്ങള്‍ അമ്മ കുട്ടികളെ പഠിപ്പിക്കുന്നു എന്നാണ് സുശാന്ത നന്ദ വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 8000ത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.



Next Story

Related Stories