TopTop
Begin typing your search above and press return to search.

സ്‌ഫോടനം തകര്‍ത്ത വീട്; വേദനയകറ്റാന്‍ മുത്തശ്ശിയുടെ പിയാനോ വായന (വീഡിയോ)

സ്‌ഫോടനം തകര്‍ത്ത വീട്; വേദനയകറ്റാന്‍ മുത്തശ്ശിയുടെ പിയാനോ വായന (വീഡിയോ)

ബയ്‌റുത്ത് സ്‌ഫോടനത്തില്‍ നിന്നുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്‌ഫോടനത്തിനു ശേഷമുള്ള ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് വൈറലാകുന്നത്. സ്‌ഫോടനം പലവിധത്തിലും തകര്‍ത്ത വീടിനകത്തിരുന്നു കൊണ്ട്, അതിന്റെ പശ്ചാത്തലത്തിലാണ് മുത്തശ്ശി പിയാനോ വായിക്കുന്നത്.

പിയാനോ വായിക്കുന്ന മുത്തശ്ശിയില്‍ നിന്നും ആരംഭിക്കുന്ന വീഡിയോ, ശേഷം കാണിക്കുന്നത് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന മേശയും കസേരയും അലമാരയുമൊക്കെയാണ്. ഒരുവശത്ത് തകര്‍ന്നുവീണ ചില്ലുകഷ്ണങ്ങളും മറ്റും വൃത്തിയാക്കുന്ന ആളെയും കാണാം.

എഴുപത്തിയൊമ്പതുകാരിയായ മുത്തശ്ശിയുടെ വീഡിയോ കൊച്ചുമകളായ മേയ് ലീ മെല്‍കിയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. സമാധാനത്തിന്റെയും ശക്തിയുടെയും സന്ദേശമെന്നോണമാണ് മുത്തശ്ശി പിയാനോ വായിക്കുന്നതെന്നാണ് വീഡിയോയ്ക്ക് പലരും കമന്റ് ചെയ്യുന്നത്. മുത്തശ്ശിയുടെ വീഡിയോ ഇപ്പോള്‍ ധാരാളംപേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.



Next Story

Related Stories