TopTop
Begin typing your search above and press return to search.

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഇടുക്കിയിൽ ബെല്ലി ഡാൻസും നിശാ പാർട്ടിയും/ വീഡിയോ

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഇടുക്കിയിൽ ബെല്ലി ഡാൻസും നിശാ പാർട്ടിയും/ വീഡിയോ

സംസ്ഥാനത്തോ കോവിഡ് രോഗബാധ ഉയർന്ന തോതിൽ രേഖപ്പെടുത്തുന്നതിനിടെ ഇടുക്കി ശാന്തൻപാറയിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാ പാർട്ടിയും. സംഭവത്തിൽ പോലീസ് കേസെടുത്തു. ശാന്തൻപാറയ്ക്ക് സമീപമുള്ള രാജാപാറയിലായിലെ സ്വകാര്യ റിസോർട്ടിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും നർത്തകരെ ഉൾപ്പെടെ എത്തിച്ച് പാർട്ടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽ പങ്കെടുത്ത ചിലർ പകര്‍ത്തിയ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ സംഭവത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് പാർട്ടി സംഘടിപ്പിച്ച തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തത്. 250 ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ആഞ്ച് മണിക്കൂറോളമായിരുന്നു പാർട്ടി നടന്നത്. ഒരോ മണിക്കൂർ ഇടവിട്ട 50 പേർക്ക് എന്ന നിലയിലായിരുന്നു പരിപാടികൾ. വിരുന്നിൽ ഡാൻസ് അവതരിപ്പിച്ച യുവതികള്‍ ബംഗളൂരുവിൽ നിന്ന് ഉള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ പങ്കെടുത്ത ചിലർ ഡാൻസർസിനൊപ്പം ചുവട് വയ്ക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. എന്നാൽ പാർട്ടി സംഘടിപ്പിച്ച സംഭവത്തെ കുറിച്ച് ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


Next Story

Related Stories