TopTop
Begin typing your search above and press return to search.

അടുത്ത ആഗോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം സജ്ജമല്ല - 2015ല്‍ ബില്‍ ഗേറ്റ്സ് പറഞ്ഞത് ശരിവച്ച് കൊറോണ (വീഡിയോ)

അടുത്ത ആഗോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം സജ്ജമല്ല - 2015ല്‍ ബില്‍ ഗേറ്റ്സ് പറഞ്ഞത് ശരിവച്ച് കൊറോണ (വീഡിയോ)

ഒരു കോടി മനുഷ്യരെ വരും ദശാബ്ദങ്ങളില്‍ എന്തെങ്കിലും കൊന്നൊടുക്കുമെങ്കില്‍ അത് യുദ്ധമായിരിക്കില്ല, അതൊരു മാരക വൈറസ് ആയിരിക്കും. ലോകം അടുത്ത ആഗോള പകര്‍ച്ചവ്യാധിയെ നേരിടാന്‍ സജ്ജമല്ല - മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 2015ല്‍ പറഞ്ഞതാണ്. അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്ന് തുടങ്ങി 100ലധികം രാജ്യങ്ങളില്‍ പടര്‍ന്ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് (കൊവിഡ് 19) ഗുരുതര പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ ബില്‍ഗേറ്റ്്‌സിന്റെ വാക്കുകളുടെ പ്രവചനസ്വഭാവം ശ്രദ്ധേയമാവുന്നു.

20ാം നൂറ്റാണ്ടില്‍ ആണവായുധങ്ങള്‍ അടക്കം നടത്തിയ യുദ്ധങ്ങളേയും കൂട്ടക്കൊലകളേയും കുറിച്ച് പറഞ്ഞുതുടങ്ങിക്കൊണ്ടാണ് ബില്‍ ഗേറ്റ്‌സ് പകര്‍ച്ചവ്യാധികളിലേയ്ക്കും വൈറസ് മൂലമുണ്ടാകുന്ന മഹാമാരികളിലേയ്ക്കും ശ്രദ്ധതിരിച്ചത്. മിസൈലുകളല്ല, മൈക്രോബ്‌സാണ് ഇപ്പോള്‍ പ്രശ്‌നം. ആണവായുധ നിര്‍മ്മാണത്തിനായി വന്‍ തുക ചിലവാക്കുന്നവര്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ല - ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നു. 2003ൽ ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമായി തുടങ്ങിയ സാർസ് ലോകത്ത് 700ലധികം പേരുടെ മരണത്തിനാണ് ഇടയാക്കിയത്.


Next Story

Related Stories