TopTop
Begin typing your search above and press return to search.

ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് മുളക് സ്‌പ്രേ ചെയ്തു-വീഡിയോ

ബിന്ദു അമ്മിണിക്കു നേരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് മുളക് സ്‌പ്രേ ചെയ്തു-വീഡിയോ

ശബരിമല ദര്‍ശനത്തിന് പോകുന്നതിനായി കൊച്ചി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ നാമജപസംഘത്തിന്റെ ആക്രമണം. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവാണ് മുളക് സ്േ്രപ ചെയ്തത്. ബിന്ദു അമ്മിണി കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഇറങ്ങിയ ഉടനെ ആണ് ആക്രമിക്കപ്പെട്ടത്. പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു. ബിന്ദു അമ്മിണിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ കമ്മീഷണറുടെ ഓഫീസിന്റെ മുന്നില്‍ ബിന്ദു അമ്മിണിയെ ബിജെപി സംഘം ചോദ്യം ചെയ്യുന്നതും ചീത്തവിളിക്കുന്നതും ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ശബരിമലയില്‍ പോകാന്‍ നിന്നെയും സംഘത്തെയും അനുവദിക്കില്ലെന്നും അര്‍ബന്‍ നക്‌സലാണെന്നും പറഞ്ഞായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ബിന്ദു അമ്മിണിയെയും സംഘത്തെയും നേരിട്ടത്.

Next Story

Related Stories