TopTop
Begin typing your search above and press return to search.

'മലയാളത്തിന്റെ അത്ഭുത കലാകാരന്, എന്റെ ലാലിന്', ജന്മദിനാശംസകളുമായി മമ്മുട്ടി

അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ആശംസകൾ അറിയിച്ച് മമ്മുട്ടി. മോഹൻലാലുമായുള്ള സൗഹൃദം വ്യക്തമാക്കിക്കൊണ്ട് മൂന്ന് മിനിറ്റ് വരുന്ന വീഡിയോയിലൂടെയാണ് മെഗാ സ്റ്റാർ ആശംസകള്‍ അറിയിച്ചത്.

മോഹൻലാൽ തന്റെ സഹോദര തുല്യനാണെന്ന് വ്യക്തമാക്കുന്ന മമ്മുട്ടി എന്റെ ലാലിന് എന്ന പേരിലാണ് മമ്മുട്ടി വീഡിയോ പോസ്റ്റ് ചെയ്യുന്നത്. തന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെയാണ് മോഹൻലാൽ തന്നെ ഇച്ചാക്കാ എന്നാണ് വിളിക്കുന്നതെന്നും മമ്മുട്ടി വീഡിയോയിൽ പങ്കുവയ്ക്കുന്നത്.

നമ്മുടെ യാത്ര വളരെ നീണ്ടതായിരുന്നു. പരിഭവങ്ങളും പിണക്കങ്ങളും അലിഞ്ഞ് പോയതും. മക്കളുടെ വിശേഷങ്ങളിൽ വീട്ടുകാരെ പോലെ പങ്കാളികളായതും ഉൾപ്പെടെ മമ്മുട്ടി ഓർമ്മിക്കുന്നു.





Next Story

Related Stories