TopTop
Begin typing your search above and press return to search.

ഗായകന്‍: ബിശ്വാസ് മേത്ത ഐഎഎസ്, ഗാനം: 'ജീനാ യഹാം മര്‍നാ യഹാം'; ജോലി: കേരള ചീഫ് സെക്രട്ടറി

ഗായകന്‍: ബിശ്വാസ് മേത്ത ഐഎഎസ്, ഗാനം: ജീനാ യഹാം മര്‍നാ യഹാം; ജോലി: കേരള ചീഫ് സെക്രട്ടറി

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഐഎഎസ് ഒരു ഉദ്യോഗസ്ഥന്‍ മാത്രമല്ല, ഒരു നല്ല ഗായകന്‍ കൂടിയാണ്. അദ്ദേഹം ഡിഡി മലയാളം ചാനലില്‍ 'ജീന യഹാം മര്‍നാ യഹാം' എന്ന പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. ഡിഡി മലയാളത്തിന്റെ 'മെമ്മറീസ് ഓഫ് മുകേഷ്' എന്ന ഗായകന്‍ മുകേഷിനെ അനുസ്മരിക്കുന്ന പരിപാടിയിലാണ് അദ്ദേഹം ഈ ഗാനം ആലപിക്കുന്നത്. വീഡിയോ ഇപ്പോഴത്തേത് അല്ല, കുറച്ച് പഴയതാണ് എന്നു മാത്രം. എന്നാല്‍ അത് എപ്പോള്‍ പാടിയതാണ് എന്ന് വീഡിയോയില്‍ നിന്നും വ്യക്തമല്ല. മാധ്യമപ്രവര്‍ത്തകനായ ലെസ്ലി ജോണാണ് ഇപ്പോള്‍ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തിന്റെ 46-ാമത് ചീഫ്‌സെക്രട്ടറിയായാണ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബിശ്വാസ് മേത്തയെ നിയമിക്കുന്നത്. നിലവിലെ ചീഫ്‌ സെക്രട്ടറി ടോം ജോസ് 31-ന് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണ്. 1986 ബാച്ചുകാരനായ ബിശ്വാസ് മേയ്ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെ കാലാവധിയുണ്ട്.


Next Story

Related Stories