TopTop
Begin typing your search above and press return to search.

'പി.ടി കാര്യങ്ങൾ കൃത്യമായി പറഞ്ഞില്ലെങ്കിൽ ദാ ഇതുപോലെയാവും, പിന്നെ പിടിച്ചാൽ കിട്ടൂല്ല', ട്രോൾ വീഡിയോയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ

പി.ടി കാര്യങ്ങൾ കൃത്യമായി പറഞ്ഞില്ലെങ്കിൽ ദാ ഇതുപോലെയാവും,  പിന്നെ പിടിച്ചാൽ കിട്ടൂല്ല, ട്രോൾ വീഡിയോയുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ

ആദായ നികുതി വകുപ്പിന്റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സ്ഥലത്ത് കോണ്‍ഗ്രസ്സ് എംഎല്‍എ പി ടി തോമസ് ഉണ്ടായിരുന്നു എന്ന ആക്ഷേപത്തില്‍ വിവാദങ്ങള്‍ കനക്കുന്നതിനിടെ പരിഹാസവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസില്‍. റെയ്ഡ് നടന്ന സമയത്ത് പിടി തോമസ് എംഎല്‍എ ഓടി രക്ഷപ്പെട്ടെന്ന ആരോപണം കനക്കുന്നതിനിടെയാണ് കുട്ടികളുടെ ഓട്ട മത്സരത്തിന്റെ വീഡിയോ പങ്കുവച്ച് മുഹ്‌സിന്‍ പരിഹാസ രൂപേണ പിടി തോമസിനെ വിമര്‍ശിക്കുന്നത്.

ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വിസിലടിക്കുമ്പോള്‍ കാണികളായി നിന്നിരുന്ന ഒരു പറ്റം കുട്ടികള്‍ ട്രാക്കുള്‍പ്പെടെ മറികടന്ന് ഓടുന്നതാണ് മുഹ്‌സിന്‍ പങ്കുവയ്ക്കുന്ന ചെറു വീഡിയോ. കൂടെ പിടി തോമസിനായി ഒരു ഉപദേശവും മുഹ്‌സിന്‍ നല്‍കുന്നുണ്ട്.

'പി ടി കാര്യങ്ങൾ കൃത്യമായി പറഞ്ഞില്ലെങ്കിൽ ദാ ഇതുപോലെയാവും...പിന്നെ പിടിച്ചാൽ കിട്ടൂല്ല...! NB: മനസാക്ഷി പറയുന്നത് പോലെ ഓടരുത്... നിയമം പറയുന്നത് പോലെ മാത്രം ഓടുക...' എന്നും അദ്ദേഹം പറയുന്നു.

അതേസമയം, എന്നാല്‍ തന്നെക്കുറിച്ചു വരുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഇന്ന് മാധ്യമങ്ങളെ കണ്ട് തൃക്കാക്കര എംഎല്‍എ പി ടി തോമസ് വിശദീകരിച്ചത്. സ്ഥലം വില്‍പ്പനയയുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്ക് എംഎല്‍എ എന്ന നിലയില്‍ ഇടപെട്ടിരുന്നുവെന്നും അവിടെ നിന്നും തിരിച്ച് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെന്ന വിവരം അറിയുന്നതെന്നുമാണ് പി ടി തോമസിന്റെ വിശദീകരണം. ഉദ്യോഗസ്ഥരെ കണ്ട് താന്‍ ഓടി രക്ഷപ്പെടുകയാണെന്ന ആരോപണം തെറ്റാണെന്നും എംഎല്‍എ വാദിക്കുന്നുണ്ട്.


Next Story

Related Stories