TopTop

അമേരിക്കന്‍ വിമാന ഭീമന്‍ ബോയിംഗ് ആളെക്കൊല്ലിയോ? 16 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 522 പേര്‍

അമേരിക്കന്‍ വിമാന കമ്പനിയായ ബോയിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍. തുടര്‍ച്ചയായ അപകടങ്ങളാണ് 100 വര്‍ഷം പിന്നിടുന്ന ഈ വിമാന കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 2018 ഒക്ടോബര്‍ മുതല്‍ 2020 ജനുവരിവരെയുള്ള 3 വന്‍ ബോയിംഗ് അപകടത്തില്‍ കൊല്ലപ്പെട്ടത് 522 പേരാണ്.

2018 ഒക്ടോബര്‍ 29 ന് ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് സീരീസ് വിമാനം 12 മിനിറ്റിനകം ജാവ കടലിലേക്ക് കൂപ്പുകുത്തി. യാത്രക്കാരും ജീവനക്കാരുമടക്കം 189 പേര്‍ മരിച്ചു. അപകടം നടന്ന വിമാനത്തിന്റെ പഴക്കം കേവലം 3 മാസം മാത്രമായിരുന്നു.

2019 മാര്‍ച്ച് 10 നായിരുന്നു ബോയിംഗ് 737 ന്റെ അടുത്ത അപകടം. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം ടേക്ക് ഓഫ് ചെയ്ത് 8 മിനിറ്റിനകം അഡിസ് അബാബയില്‍ നിലം പതിച്ചു. യാത്രക്കാരും ജീവനക്കാരുമടക്കം 157 പേരാണ് ഈ അപകടത്തില്‍ വിമാനത്തിന് 4 മാസം മാത്രം പഴക്കം. 5 മാസത്തിനിടയില്‍ ഉണ്ടായ രണ്ട് അപകടങ്ങള്‍ കവര്‍ന്നത് 346 ജീവനുകളാണ്.

തുടരെത്തുടരെയുണ്ടായ അപകടങ്ങളെ തുടര്‍ന്ന് ബോയിംഗ് 737 മാക്‌സിന്റെ സര്‍വീസ് മാര്‍ച്ച് 2018നു നിര്‍ത്തിവെച്ചു. ഓസ്ട്രേലിയ, സിംഗപ്പൂര്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണ കൊറിയ, ഒമാന്‍ ചൈന സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ബോയിങ്ങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്തോനേഷ്യയിലും എത്യോപ്യയിലും അപകടത്തിനു ശേഷം സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാക്‌സ് ജെറ്റുകള്‍ക്ക് സര്‍വ്വീസ് തുടരാനുള്ള അനുമതി യുഎസ് ഫെഡറല്‍ ഏവിയേഷനില്‍നിന്ന് ലഭിച്ചിരുന്നില്ല. മുന്നൂറോളം 737 മാക്‌സ് പരിശോധിക്കാന്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ബോയിംഗ് സി ഇ ഒ ഡെന്നിസ് മ്യുലന്‍ബര്‍ഗിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കി.

2020ലും ബോയിംഗിന് മോശം കാലമെന്ന് സൂചന നല്‍കുന്നതാണ് ഇറാനിലുണ്ടായ അപകടം. ബോയിംഗ് മാക്‌സിന്റെ മുന്‍ഗാമി ബോയിങ് 737-800 മോഡല്‍ വിമാനമാണ് ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. ബോയിംഗ് 737-800 വിമാനത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ അപകടമാണ് ഇത്. ബോയിംഗിന്റെ ഏറ്റവും ജനപ്രിയ ശ്രേണിയിലുള്ള വിമാനമാണ് ഇന്നലെ ഇറാനില്‍ തകര്‍ന്നുവീണ 737-800.

2010 മെയ് 22നു മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേ കടന്ന് 200 അടി താഴ്ചയിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്‌പ്രെസ്സിന്റെ ബോയിംഗ് വിമാനം തകര്‍ന്നു വീണതാണ് ഇതിന് മുന്പ് നടന്ന ഏറ്റവും വലിയ അപകടം. ആ അപകടത്തില്‍ 158 പേരാണ് അന്ന് മരിച്ചത്. സമീപ കാലത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട ബോയിംഗ് ദുരന്തം 2014 മാര്‍ച്ച് 8 നാണ്. മലേഷ്യയിലെ കോലാലംപൂരില്‍നിന്നും ചൈനയുടെ തലസ്ഥാനമായ ബീജിംഗിലേക്ക് പറന്ന ബോയിംഗ് 777 വിമാനം കാണാതായി. ജോലിക്കാരും യാത്രക്കാരുമായി 239 പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാന അവശിഷ്ടങ്ങളോ മൃതദേഹങ്ങളോ കണ്ടുകിട്ടിയില്ല, അപകട കാരണം അജ്ഞാതമാണ്.


Next Story

Related Stories