TopTop
Begin typing your search above and press return to search.

'അത്രത്തോളം നിഷ്‌കളങ്കവും ഊഷ്മളവുമായ ആലിംഗനം'-വൈറല്‍ വീഡിയോ

അത്രത്തോളം നിഷ്‌കളങ്കവും ഊഷ്മളവുമായ ആലിംഗനം-വൈറല്‍ വീഡിയോ

എത്ര വലിയ മനപ്രയാസവും മാറാന്‍ ചിലപ്പോള്‍ ഒരു ആലിംഗനം മതിയാവും. ഏറെ നിരാശരോ, വിഷാദത്തിന്റെ ആയിരിക്കുമ്പോള്‍ അടുപ്പമുള്ളവരോ, സുഹൃത്തുക്കളോ നല്‍കുന്ന ആലിംഗനം. അതുവരെയുള്ള എല്ലാ പ്രശ്‌നങ്ങളും മറന്നു മുന്നോട്ട് കുത്തിക്കാനുള്ള ഊര്‍ജ്ജമുണ്ടാകും അതിന്. എന്നാല്‍ കുട്ടികളുടെ ആശ്ലേഷം എല്ലായിപ്പോഴും വളരെ നിഷ്‌കളങ്കമാണ്. എന്തിനെയും ഏതിനെയും ആശ്ലേഷിക്കാന്‍ അവര്‍ തയ്യാറാണ്. ഇത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. സൈമണ്‍ ബിആര്‍എഫ്‌സി ഹോപ്കിന്‍സ് എന്ന് പേരായ ട്വിറ്റര്‍ പേജിലാണ് 13 സെക്കന്റ് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏകദേശം അഞ്ചില്‍ താഴെ വയസ്സ് പ്രായമുള്ള ഒരു കുട്ടി ഒരു കോഴിയെ ആലിംഗനം ചെയ്യുന്നതാണ് വീഡിയോ. വെള്ള നിറമുള്ള ഒരു കോഴി കുട്ടിയുടെ അടുത്തേക്കെത്തുന്നതും, ഒട്ടും പേടിക്കാതെ തന്റെ രണ്ട് കൈകളും തുറന്നുപിടിച്ച കുട്ടി കോഴിയെ ആലിംഗനം ചെയുന്നതും വീഡിയോയില്‍ കാണാം. അബദ്ധത്തില്‍ സംഭവിച്ചതല്ല എന്ന് തോന്നുമാറ് കോഴി തന്റെ കഴുത്തും തലയും കുട്ടിയുടെ തോളിലേക്ക് ചേര്‍ക്കുന്നത് വീഡിയോയില്‍ കാണാം.


Next Story

Related Stories