TopTop
Begin typing your search above and press return to search.

ലോകത്തെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയില്‍ അവിശ്വസനീയ നേട്ടത്തിനരുകില്‍ സൗപര്‍ണിക നായര്‍

ലോകത്തെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയില്‍ അവിശ്വസനീയ നേട്ടത്തിനരുകില്‍ സൗപര്‍ണിക നായര്‍

അവിശ്വസനീയ നേട്ടത്തിനരികെ യു.കെയിലെ മലയാളി പെണ്‍കുട്ടി. ലോകത്തെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയായ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020-ന്റെ സെമി ഫൈനലില്‍ തിളങ്ങി അവിസ്മരണീയ നേട്ടത്തിനരികിലെത്തിയിരിക്കുകയാണ് സൗപര്‍ണിക നായര്‍ എന്ന 10 വയസുകാരി. ബ്രിട്ടനില്‍ ഡോക്ടറായ കൊല്ലം സ്വദേശി ബിനു നായരുടേയും രഞ്ജിതയുടേയും മകളാണ് ആറാം ക്ലാസുകാരിയായ സൗപര്‍ണിക.

ഇന്നലെ നടന്ന സെമി ഫൈനലില്‍ 'നെവര്‍ലാന്‍ഡ്' എന്ന പ്രശസ്ത ഗാനം പാടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സൗപര്‍ണിയെ എഴുന്നേറ്റ് നിന്നാണ് റിയാലിറ്റി ഷോ ജഡ്ജിമാരായ ആഷ്‌ലി ബാഞ്ചോ, അമാന്‍ഡ ഹോള്‍ഡന്‍, ഡേവിഡ് വില്യംസ്, അലീഷ ഡിക്‌സണ്‍ അഭിനന്ദിച്ചത്. സൗപര്‍ണികയ്ക്കു പുറമെ മുംബൈയില്‍ നിന്നുള്ള 22 അംഗ ഡാന്‍ഡ് ഗ്രൂപ്പായ X1X Crew ആണ് സെമിഫൈനലില്‍ ഇന്ത്യയില്‍ നിന്നെത്തിയത്.

നേരത്തെ ഓഡീഷന്‍ സമയത്ത് ജൂഡി ഗാര്‍ലന്റിന്റെ ട്രോളി സോംഗ് പാടിയ സൗപര്‍ണികയെ പ്രധാന ജഡ്ജായ സൈമണ്‍ കാവെല്‍ ഇടയ്ക്ക് വച്ച് തടസപ്പെടുത്തുകായും ദി ഗ്രേറ്റസ്റ്റ് ഷോമാനില്‍ നിന്നുള്ള ഗാനം പാടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസരം കൃത്യമായി വിനിയോഗിച്ച സൗപര്‍ണിക തന്റെ കഴിവ് ലോകത്തെ കാട്ടിക്കൊടുത്തു. നെവര്‍ ഇനഫ് പാടി വിധികര്‍ത്താക്കളേയും കാഴ്ച്ചക്കാരെയും വിസ്മയിപ്പിക്കുകയായിരുന്നു അന്ന് ഈ 10 വയസുകാരി.

ഷോയുടെ ഫൈനലിലെത്തുന്ന 10 പേരില്‍ അഞ്ചു പേരെ ജഡ്ജസ് നേരിട്ട് ഫൈനലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിയുള്ള അഞ്ചു പേരില്‍ നിന്നാണ് സൗപര്‍ണിക ഫൈനലില്‍ എത്തുമോ എന്നറിയേണ്ടത്. ഇതിന് പ്രേക്ഷകരുടെ വോട്ടിംഗും കണക്കിലെടുക്കും. ബ്രിട്ടനിലുള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ കഴിയുക. ബ്രിട്ടന്‍സ് ഗോട്ട് ടാലന്റിന്റെ ആപ്പ് വഴിയാണ് വോട്ട് ചെയ്യുക. ഇത് നാളെ രാവിലെ 10 മണി വരെയാണ്. സൗപര്‍ണിക നായര്‍ എന്ന കൊച്ചുമിടുക്കി ഫൈനലില്‍ മാറ്റുരയ്ക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

സൗപര്‍ണികയുടെ സെമി ഫൈനല്‍ പ്രകടനം കാണാം

ഓഡീഷന്‍ സമയത്ത് സൗപര്‍ണിക പാടിയ ഗാനം

Next Story

Related Stories