TopTop
Begin typing your search above and press return to search.

'തലനാരിഴയില്‍ ഒഴിവായ അപകടം'; ബൈക്കുകാരന്റെ ജീവന്‍ രക്ഷപെട്ടത് ബസ്‌ഡ്രൈവറുടെ മനസാന്നിധ്യംകൊണ്ട് മാത്രം-വീഡിയോ

തലനാരിഴയില്‍ ഒഴിവായ അപകടം; ബൈക്കുകാരന്റെ ജീവന്‍ രക്ഷപെട്ടത് ബസ്‌ഡ്രൈവറുടെ മനസാന്നിധ്യംകൊണ്ട് മാത്രം-വീഡിയോ

മഴക്കാലത്ത് ഡ്രൈവര്‍മാര്‍ എത്ര ശ്രദ്ധിച്ചാലും റോഡിലെ വെള്ളക്കെട്ടിലും വഴുവഴുക്കലിലുംപെട്ട് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അപകടത്തില്‍ പെടുന്നവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. ഇത്തരത്തില്‍ ഉണ്ടായ ഒരപകടത്തില്‍നിന്ന് ബൈക്ക് യാത്രക്കാരന്റെ ജീവന്‍ മനസാനിധ്യംകൊണ്ട് രക്ഷിച്ച ബസ് ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കോതമംഗലത്തിന് സമീപം പോത്താനിക്കാട് എന്ന സ്ഥലത്താണ് അപകടം നടന്നത്. നനഞ്ഞ് കിടക്കുന്ന റോഡിലൂടെ വരുന്ന ബൈക്ക് തെന്നി റോഡിലേക്ക് മറിയുന്നതും ഇത് ഓടിച്ചിരുന്നയാള്‍ നിലത്ത് വീഴുന്നതുമാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിന് തൊട്ട് പിന്നിലായി വരികയായിരുന്ന ബസ് ഇത് കണ്ട് പെട്ടെന്നുതന്നെ ബ്രേക്ക് ഇട്ട് റോഡിന്റെ മറുവശത്തേക്ക് കയറ്റിനിര്‍ത്തുകയായിരുന്നു.

ബസ് ഡ്രൈവറിന്റെ മനസാനിധ്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശ്രീലക്ഷ്മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. ബൈക്കിലുണ്ടായിരുന്ന വ്യക്തിക്ക് കാര്യമായി പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


Next Story

Related Stories