TopTop
Begin typing your search above and press return to search.

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരത്തില്‍നിന്ന് രോഗം പകരുമോ; ഡോ. മനു ജോണ്‍സ് സംസാരിക്കുന്നു

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതശരീരത്തില്‍നിന്ന് രോഗം പകരുമോ; ഡോ. മനു ജോണ്‍സ് സംസാരിക്കുന്നു

മരിച്ച വ്യക്തികളില്‍ നിന്നും കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിക്കല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറും, അസിസ്റ്റന്റ് പോലീസ് സര്‍ജനുമായ മനു ജോണ്‍സ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ തന്നെ കോവിഡ് പോസിറ്റീവ് ഡെഡ്‌ബോഡി മേനേജ്‌മെന്റ് ടീമിലെ നോഡല്‍ ഓഫീസറുമാണ് മനു ജോണ്‍സ്. മരിച്ചു പോയ ഒരു വ്യക്തിയില്‍ നിന്നും കോവിഡ് പടര്‍ത്താന്‍ കഴിവുള്ള ശ്രവ കണികകളുടെ ഉത്പാദനം ഉണ്ടാകുന്നില്ല എന്നും, ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈന്‍സില്‍ ഇത് പറയുന്നുണ്ട് എന്നുമാണ് മനു ജോണ്‍സ് പറയുന്നത്.

ചാലക്കുടിയില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഡെന്നി ചാക്കോ എന്ന വ്യക്തിയുടെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച് ധാരാളം തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ കാര്യങ്ങള്‍ ഡോക്ടര്‍ മനു ജോണ്‍സ് വ്യക്തമാക്കുന്ന്.

മരിച്ച വ്യക്തികളില്‍ നിന്നും കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണെന്നത് സത്യമാണെങ്കിലും, മരിച്ചൊരു വ്യക്തിയെ സ്പര്‍ശിക്കുകയാണെങ്കില്‍ കോവിഡ് പകരുമെന്നും അതിനാല്‍ തന്നെ കൈയുറകളില്ലാതെ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം തൊടരുതെന്നും ഡോക്ടര്‍ പറയുന്നു. അതുകൊണ്ട് തന്നെ പകരില്ല എന്നല്ല, പകരാനുള്ള സാധ്യത കുറവാണ് എന്നാണ് താന്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളുടെ ചില ഭയങ്ങള്‍ക്കുള്ള ഉത്തരമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം എങ്ങനെയാണ് പാക്ക് ചെയ്യുന്നത് എന്നും ഡോക്ടര്‍ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്.


Next Story

Related Stories