TopTop
Begin typing your search above and press return to search.

'ദാഹിച്ചപ്പോള്‍ ഒന്നും നോക്കിയില്ല, ടാപ്പ് തുറന്ന് വെള്ളം കുടിച്ചു'; വൈറലായി പൂച്ചയുടെ വീഡിയോ

ദാഹിച്ചപ്പോള്‍ ഒന്നും നോക്കിയില്ല, ടാപ്പ് തുറന്ന് വെള്ളം കുടിച്ചു; വൈറലായി പൂച്ചയുടെ വീഡിയോ

ദാഹിച്ചാല്‍ മനുഷ്യര്‍ വെള്ളമെടുത്തു കുടിക്കും. എന്നാല്‍ ഒരു പൂച്ച അങ്ങനെ ചെയ്താലോ. അത്തരത്തിലൊരു അത്ഭുതക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കൂളറിലെ ടാപ്പ് തുറന്നാണ് പൂച്ച വെള്ളം കുടിക്കുന്നത്. രണ്ടു കാലുകളില്‍ ഉയര്‍ന്നു നിന്ന് മുന്‍ കാലുകള്‍ ഉപയോഗിച്ചാണ് പൂച്ച ടാപ്പ് തുറക്കുന്നത്. ദാഹം തീരും വരെ വെള്ളം കുടിച്ച ശേഷം പൂച്ച ടാപ്പ് ഓഫ് ചെയ്തുവെക്കുന്നതും വീഡിയോയില്‍ കാണാം.

'നിങ്ങള്‍ ചെയ്യുന്ന പണിയെല്ലാം നിര്‍ത്തിവെച്ച് ഈ പൂച്ച കൂളറില്‍ നിന്ന് വെള്ളം കുടിക്കുന്നത് കാണൂ' എന്ന ക്യാപ്ഷനോടെ അക്കിയെന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 43000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.




Next Story

Related Stories