TopTop
Begin typing your search above and press return to search.

കഥകളിപദമായി ഇനി വയലാറിന്റെ ചക്രവര്‍ത്തിനി

കഥകളിപദമായി ഇനി വയലാറിന്റെ ചക്രവര്‍ത്തിനി

ചലച്ചിത്ര ഗാനങ്ങള്‍ കഥകളിപദങ്ങളാകുന്നത് അപൂര്‍വതയാണ്. അത്തരത്തിലൊരു അപൂര്‍വതയൊരുക്കുകയാണ് കലാമണ്ഡലം ഗണേശന്‍ എന്ന കഥകളി കലാകാരന്‍. അതിനായി ഗണേശന്‍ തിരഞ്ഞെടുത്ത ഗാനമാകട്ടെ മലയാളികള്‍ എന്നും മനസില്‍ കൊണ്ടു നടക്കുന്ന വയലാറിന്റെ ചക്രവര്‍ത്തിനി.

പ്രണയഭാവങ്ങള്‍ കൂടുതല്‍ കടന്നുവരുന്ന പദങ്ങള്‍ പകര്‍ന്നാടാന്‍ പച്ച വേഷത്തിനു പകരം കത്തിവേഷമാണ് ഗണേശന്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രണയഭാവങ്ങള്‍ ഏറ്റവും മനോഹരമായി ആവിഷ്‌ക്കരിക്കാന്‍ പച്ചവേഷത്തെക്കാള്‍ മികച്ചത് കത്തിവേഷമാണെന്നാണ് ഗണേശന്‍ പറയുന്നത്.

കത്തിവേഷം ചെയ്തിരിക്കുന്നത് വാരണാട് സനല്‍ കുമാര്‍, സ്ത്രീ വേഷമായി എത്തുന്നത് മാളവിക ബി നമ്പൂതിരി. പാട്ട് കലാമണ്ഡലം സജീവ് കുമാര്‍, കലാമണ്ഡലം കൃഷ്ണ കുമാര്‍ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

വീഡിയോ



Next Story

Related Stories