TopTop
Begin typing your search above and press return to search.

'മാസ്ക് പോലും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചേക്കുമെന്ന് ബിജെപി നേതാവ്, അരുതേ എന്ന് കൈകൂപ്പി ഡോക്ടർ', ചാനൽ ചർച്ചയിലെ രംഗങ്ങൾ

മാസ്ക് പോലും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചേക്കുമെന്ന് ബിജെപി നേതാവ്, അരുതേ എന്ന് കൈകൂപ്പി ഡോക്ടർ, ചാനൽ ചർച്ചയിലെ രംഗങ്ങൾ

കോവിഡ് കാലത്തും സ്വർണക്കടത്തുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്ക് പോലും ഉപേക്ഷിച്ച് പ്രതിഷേധിച്ചേക്കുമെന്ന ബിജെപി നേതാവിന്റെ പരാമർശത്തിന് കൈകൂപ്പി ഡോക്ടർ. കൈരളി ന്യൂസ് ചാനനിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവ് ശിവശങ്കരന്റെ പരാമർശവും ഡോക്ടർ മോഹൻ റോയിയുടെ അപേക്ഷയും.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരാണ്. അത്തരം ഒരു സാഹചര്യത്തിൽ ജനങ്ങള്‍ ചിലപ്പോള്‍ പുറത്തേക്കിറങ്ങുമെന്നും മാസ്‌ക് പോലും വലിച്ചെറിഞ്ഞ് പുറത്തേക്കിറങ്ങേണ്ടിവരുമമെന്നുമായിരുന്നു ബിജെപി നേതാവ് ശിവശങ്കരന്റെ പരാമർശം.

പിന്നാലെയായിരുന്നു പരാമര്‍ശത്തിനെതിരെ കൈകൂപ്പി അഭ്യര്‍ഥിച്ചുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍ മോഹന്‍ റോയ് മറുപടി നല്‍കിയത്. 'സര്‍, ഞാന്‍ നിങ്ങളോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്. ദയവായി മാസ്‌ക് വലിച്ചെറിഞ്ഞ് കൊണ്ട് ഒന്നും ചെയ്യരുതെ. സാറിന്റെ അണികളോ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളോ മാസ്‌ക് വലിച്ചെറിഞ്ഞുള്ള ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ്." അദ്ദേഹം ചർച്ചയിൽ ആവർത്തിച്ചു.


Next Story

Related Stories