TopTop
Begin typing your search above and press return to search.

'പ്രതിസന്ധികളെ സാധ്യതകള്‍ കൂടിയാക്കി മാറ്റാന്‍ കഴിയുന്നവരാണ് നമ്മള്‍, അതിജീവിക്കുക'; സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രി (വീഡിയോ)

പ്രതിസന്ധികളെ സാധ്യതകള്‍ കൂടിയാക്കി മാറ്റാന്‍ കഴിയുന്നവരാണ് നമ്മള്‍, അതിജീവിക്കുക; സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രി (വീഡിയോ)

കോവിഡിനെ നേരിടുമ്പോഴും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ സുഭിക്ഷ കേരളം പദ്ധതിയുമായി കേരള സര്‍ക്കാര്‍. സുഭിക്ഷ കേരളം പദ്ധതി ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള പദ്ധതിയായിരിക്കുമെന്നും, വലിയൊരു ജനകീയ ക്യാമ്പയിനായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധികളെ സാധ്യതകള്‍ കൂടിയാക്കി മാറ്റാന്‍ കഴിയുന്നവരാണ്, അതിജീവിക്കുക എന്നു പറഞ്ഞാണ് സുഭിക്ഷ കേരളം പദ്ധതിയെക്കുറിച്ചും അതിന്റെ മറ്റ് പ്രവര്‍ത്തന പരിപാടിയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചത്. കേരള യൂണിവേഴ്‌സിറ്റിയുടെ ഹരിതാലയം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനും, വരുമാനം വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലൂടെ ഒറ്റ വര്‍ഷം കൊണ്ട് 3860 കോടി രൂപയാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ചിലവുചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ തന്നെ 1449 കോടി രൂപ കൃഷിക്കു മാത്രമായി ചിലവിടും. 25000 ഹെക്ടര്‍ തരിശു ഭൂമിയിലാണ് ഈ പദ്ധതിയിലൂടെ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖലയില്‍ അഭിമാനകരമായ നേട്ടമാണ് ഈ കഴിഞ്ഞ കാലയളവില്‍ കേരളം നേടിയിട്ടുള്ളത്, അതിനോടൊപ്പം തന്നെ നാടിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഹരിത കേരള മിഷന്‍. ഇതിലൂടെ ജലസ്രോതസുകള്‍ ശുദ്ധീകരിക്കുകയും ഒട്ടേറെ കൃഷിയിടങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു. വീടുകളോട് ചേര്‍ന്ന് കിച്ചണ്‍ ഗാര്‍ഡനുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികള്‍ക്ക് നല്ല ഫലമുണ്ടായി, മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories