TopTop
Begin typing your search above and press return to search.

സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ 'കുട്ടി ഗാന്ധി' സഹിച്ച ത്യാഗം

സ്വാതന്ത്ര്യദിന സന്ദേശം നല്‍കാന്‍ കുട്ടി ഗാന്ധി സഹിച്ച ത്യാഗം

സ്വാതന്ത്ര്യദിനത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ചെത്തുന്ന കുട്ടികള്‍ ഒരു പതിവ് കാഴ്ചയാണ്. പൊതുവില്‍ സ്‌കൂളിലേക്കായിരിക്കും കുട്ടികള്‍ പോകുന്നത്. എന്നാല്‍ ലോക് ഡൗണായതിനാല്‍ തന്നെ ഈ വര്‍ഷം അതിന് സാധിച്ചില്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴിയാകാമല്ലോ ഫാന്‍സി ഡ്രസ്.

ഇത്തരത്തില്‍ ഗാന്ധിജിയുടെ വേഷമിട്ട ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്വാതന്ത്ര്യദിന സന്ദേശം ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന രക്ഷിതാവിനോട് മൂത്രമൊഴിക്കണമെന്നും അതു കഴിഞ്ഞു പറഞ്ഞാല്‍ പോരെ എന്നുമാണ് കുഞ്ഞ് ചോദിക്കുന്നത്.

മൂത്രമൊഴിക്കാന്‍ മുട്ടുന്നു, മൂത്രമൊഴിച്ചിട്ട് പോരെ എന്നാണ് കുട്ടി വീഡിയോയില്‍ ചോദിക്കുന്നത്. എന്നാല്‍ രക്ഷിതാവിന്റെ ആവശ്യപ്രകാരം പെട്ടന്നു തന്നെ മുഖം മാറ്റി ഐ ആം മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയുന്നു.



Next Story

Related Stories