TopTop
Begin typing your search above and press return to search.

'കരോള്‍ വിത്ത് ശിങ്കാരിമേളം'; ഹിറ്റായി ക്രിസ്മസ് ഗാനം

കരോള്‍ വിത്ത് ശിങ്കാരിമേളം; ഹിറ്റായി ക്രിസ്മസ് ഗാനം

വ്യത്യസ്ഥ ആശയങ്ങളുള്ള വീഡിയോകള്‍ക്കും മനോഹരമായൊരുക്കുന്ന കവര്‍ സോങ്ങുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ക്രിസ്മസിനും ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഇറങ്ങിയിട്ടുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ക്രിസ്മസ് ഗാനത്തിന് താളം പിടിക്കുന്ന ശിങ്കാരിമേളത്തിന്റെ വീഡിയോ. ജിങ്കിള്‍ ബെല്‍സ് വിത്ത് ശിങ്കാരിനേളം ട്വിസറ്റ് എന്ന വീഡിയോയില്‍ ക്രിസ്മസ് തൊപ്പി ധരിച്ച് പാട്ടിനൊപ്പം താളം പിടിക്കുന്ന ശിങ്കാരിമേളക്കാരേയും താളത്തിനൊത്ത് ചുവടുവയ്ക്കുന്ന കുട്ടികളെയും കാണാം. പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാമായി മൊത്തത്തിലൊരു ക്രിസ്മസ് പശ്ചാത്തലം തന്നെയുണ്ട് വീഡിയോയ്ക്ക്. ടോംസാണ് ഈ വീഡിയോയുടെ ആശയത്തിനു പിന്നില്‍. സ്വരൂപ് ഫിലിപ്പാണ് വിഡിയോയുടെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുരളി ധരിന്‍ ആണ് ക്രിയേറ്റീവ് ഹെഡ്.


Next Story

Related Stories