TopTop
Begin typing your search above and press return to search.

'ഊണിലും ഉറക്കത്തിലും ചുണ്ടക്കൊപ്പം മുത്തുവുണ്ട്'; വ്യത്യസ്തമായൊരു സൗഹൃദത്തിന്റെ കഥ-വീഡിയോ

ഊണിലും ഉറക്കത്തിലും ചുണ്ടക്കൊപ്പം മുത്തുവുണ്ട്; വ്യത്യസ്തമായൊരു സൗഹൃദത്തിന്റെ കഥ-വീഡിയോ

വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകളാണ് കേരളത്തിലെ വനാതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നൊക്കെ പുറത്ത് വരുന്നത്. എന്നാല്‍ ചുണ്ടയുടേയും മുത്തുവിന്റേയും കഥ അതില്‍നിന്നൊക്കെ വ്യത്യസ്തമാണ്.

വയനാട് മട്ടൂര്‍ കാട്ടുനായ്ക്ക കോളനിയില്‍ നിന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന ഈ സൗഹൃദത്തിന്റെ കഥ പുറത്ത് വരുന്നത്. കൗമുദിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഴ്ചകള്‍ മാത്രം പ്രായമുള്ള പെണ്‍ കാട്ടുപന്നിക്കുഞ്ഞിനെ രണ്ട് വര്‍ഷം മുന്‍പാണ് ചുണ്ടയ്ക്ക് കിട്ടുന്നത്. അടുത്തുള്ള കാപ്പിത്തോട്ടത്തില്‍ പശുവിന് പുല്ല് വെട്ടാന്‍ പോയപ്പോഴാണ് ഒറ്റയ്ക്ക് നിലത്ത് കിടക്കുന്ന പന്നിക്കുഞ്ഞിനെ കണ്ടത്. റസ്‌കും പാലും കട്ടന്‍ ചായയുമൊക്കെ കൊടുത്ത് വളര്‍ത്തി. രാത്രിയില്‍ പുതപ്പൊക്കെ പുതപ്പിച്ച് കൂടെത്തന്നെയുറക്കി. വലുതായിട്ടും ഉറങ്ങാന്‍ നേരം മുത്തു ചുണ്ടയുടെ അടുത്തെത്തും, കൂടെ കിടന്നുറങ്ങും. രാവിലെ ചുണ്ട വളര്‍ത്തുന്ന പശുക്കളോടൊപ്പം പോയി പുല്ല് തിന്നും. എവിടെ പോകുമ്പോഴും ചുണ്ടയുടെ കൂടെ മുത്തുമുണ്ടാകും, ഊണിലും ഉറക്കത്തിലും. വെളുപ്പിന് പശുക്കളെ കറക്കാനായി ചുണ്ട എഴുന്നേല്‍ക്കുമ്പോള്‍ കൂടെ അവളുമുണരും. കറന്ന പാലില്‍ 2 ഗ്ലാസ്സ് അവള്‍ക്കുള്ളതാണ്. വന്യമൃഗങ്ങളെ മനുഷ്യനും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥകള്‍ നിരന്തരം കേല്‍ക്കേണ്ടി വരുമ്പോള്‍ പരസ്പ്പരം സ്‌നേഹവും സഹകരണവുമായി ഇവര്‍ മുന്നോട്ട് പോവുന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയാണ്.


Next Story

Related Stories