TopTop
Begin typing your search above and press return to search.

'സിഐഡി മൂസയും ബെല്ല ഛാവോയും കൂട്ടിക്കലര്‍ത്തിയാല്‍ എങ്ങനെ ഇരിക്കും'; പുതിയ ഫ്യൂഷനുമായി ആര്യ ദയാല്‍

സിഐഡി മൂസയും ബെല്ല ഛാവോയും കൂട്ടിക്കലര്‍ത്തിയാല്‍ എങ്ങനെ ഇരിക്കും; പുതിയ ഫ്യൂഷനുമായി ആര്യ ദയാല്‍

സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധനേടിയ ആര്യ ദയാലിന്റെ പുതിയ ഫ്യൂഷനും ശ്രദ്ധനേടുന്നു. സിഐഡി മൂസ vs പ്രൊഫസര്‍ എന്ന പേരിലാണ് യുട്യൂബില്‍ ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിഐഡി മൂസയിലെ ബാക്ക്‌ഗ്രൌണ്ട് മ്യൂസിക്കും മണി ഹൈസ്റ്റ് എന്ന വെബ് സീരീസിലെ ബെല്ല ഛാവോ.. എന്ന പാട്ടും ചേര്‍ത്തുള്ള ഫ്യൂഷനാണ് ആര്യ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇപ്പോള്‍ രണ്ടര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

വ്യത്യസ്തമായ ആലാപനത്തിലൂടെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭിനന്ദനവും ആര്യ നേടിയിരുന്നു. അമിതാഭ് ബച്ചന്‍ ആര്യയുടെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തായിരുന്നു അമിതാഭ് ബച്ചന്‍ പാട്ട് ഷെയര്‍ ചെയ്തത്. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നും ബച്ചന്‍ കുറിച്ചിരുന്നു. കണ്ണൂരുകാരിയാണ് ആര്യ ദയാല്‍.


Next Story

Related Stories