TopTop
Begin typing your search above and press return to search.

ചിരിയും ചിരിപ്പിക്കലും തൊഴിലാക്കിയവര്‍; ക്ലൗണ്‍സെലേഴ്‌സ് (വീഡിയോ)

ആശുപത്രി പൊതുവെ മനുഷ്യരുടെ മുഖത്തെ ചിരികള്‍ മായുന്ന ഇടമാണ്. അത്തരമിടങ്ങളില്‍ ശാരീരികമായും മാനസികമായും ഉണ്ടാകുന്ന വേദനകള്‍ക്കിടയില്‍ മനുഷ്യരെ ചിരിപ്പിക്കാന്‍ ചിലരുണ്ടെങ്കിലോ? അവരാണ് മെഡിക്കല്‍ ക്ലൗണ്‍സ്. രോഗ ബാധ ഒരു മനുഷ്യനെ ശാരീരീകമായി മാത്രമല്ല, മാനസികമായും തളര്‍ത്തും. ആ സന്ദര്‍ഭങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ ചിലരെയെങ്കിലും നാം പ്രതീക്ഷിക്കുകയും ചെയ്യും, അവിടെയാണ് മെഡിക്കല്‍ ക്ലൗണുകളുടെ പ്രാധാന്യം.

രോഗബാധിതരെ കളിപ്പിക്കാനും ചിരിപ്പിക്കാനും അവര്‍ക്ക് ഒപ്പം ചിരിക്കാനുമായി ക്ലൗണുകള്‍ എപ്പോഴും ആശുപത്രി വാര്‍ഡുകളില്‍ തന്നെ ഉണ്ടായിരിക്കും. വയസ്സായവര്‍ക്കും കുട്ടികള്‍ക്കുമായിരിക്കും ഒരു പക്ഷെ ഇവരുടെ സഹായം കൂടുതലും വേണ്ടിവരുന്നത്.

ആരോഗ്യമേഖലയില്‍ മാത്രമല്ല സ്‌കൂളുകളിലും കോര്‍പ്പറേറ്റ് മേഖലയിലും ചിരി പടര്‍ത്തി മനുഷ്യ മനസിനെ സന്തോഷിപ്പിക്കാന്‍ ഇവര്‍ക്കാകും. കുട്ടികള്‍ ഏറ്റവും അധികം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലായിരിക്കും. ആ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കാനും മാനസിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ക്ലൗണുകള്‍ക്കാവും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും അങ്ങനെ തന്നെ. ഇവിടങ്ങളിലെല്ലാം ചിരി പടര്‍ത്താന്‍ ക്ലൗണുകള്‍ എത്തുന്നു.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ലോക് ഡൗണ്‍ കാലം. പല മനുഷ്യരും ഒറ്റപ്പെട്ടു പോകുന്നതും ഈ സമയത്താണ്. ഈ സന്ദര്‍ഭത്തിലും ക്ലൗണ്‍സ് മനുഷ്യര്‍ക്കൊപ്പമുണ്ട്. ലോക് ഡൗണ്‍ കാലം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും എങ്ങനെ അവനവനെ തന്നെ സ്‌നേഹിക്കാം എന്നുമെല്ലാം വീഡിയോയിലൂടെ ക്ലൗണ്‍സെലേഴ്‌സ് എന്ന കൂട്ടായ്മ നമുക്കു പറഞ്ഞു തരുന്നു. ശീതള്‍ അഗര്‍വാളാണ് ക്ലൗണ്‍സെലേഴ്‌സ് എന്ന ഫൗണ്ടേഷന്റ സ്ഥാപക.


Next Story

Related Stories