TopTop
Begin typing your search above and press return to search.

'പൊതുജന സേവകരാണെന്ന ധാരണയുണ്ടാവണം', പോലീസുകാരോട് മുഖ്യമന്ത്രി

പൊതുജന സേവകരാണെന്ന ധാരണയുണ്ടാവണം,  പോലീസുകാരോട് മുഖ്യമന്ത്രി

നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാവണം പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പരിശീലനം പുര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഓണ്‍ലൈനായിട്ടിയിരുന്നു മുഖ്യമന്ത്രി പുതി ഉദ്യോഗസ്ഥരുടെ സല്യൂട്ട് സ്വീകരിച്ചത്.

2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി സംസ്ഥാന പോലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമാണെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാമൂഹിക പ്രതിബന്ധതയെ കുറിച്ച് പരാമര്‍ശിച്ചത്. ചിലര്‍ പ്രത്യേക മനോഭാവത്തോടെ സമൂഹത്തെ സമീപിച്ചിരുന്നു. അതില്‍ നിന്നും പരിശീലന രീതി തന്നെ മാറ്റി. സമൂഹത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ള പരിശീലനമാണ് ഇ്‌പ്പോള്‍ നടക്കുന്നത്. അതിന്റെ മാറ്റം കാണുന്നുണ്ട്.

എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ പ്രതീക്ഷിക്കാതെ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസില്‍ വെച്ച് വേണം ഓരോ പോലീസ് ഉദ്യോഗസ്ഥനും പെരുമാറാന്‍. എപ്പോഴും നല്ല പോലീസ് ഉദ്യോഗസ്ഥനായിരിക്കണം. ഏത് ഉദ്യോഗസ്ഥനായാലും നമ്മളെല്ലാം പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.



Next Story

Related Stories