TopTop
Begin typing your search above and press return to search.

പുതിയ അധ്യയന വര്‍ഷം, പുതിയ പഠനക്രമം; വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പുതിയ അധ്യയന വര്‍ഷം, പുതിയ പഠനക്രമം; വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഇന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ വിഭ്യാഭ്യാസം ആരംഭിക്കുന്ന കുട്ടികള്‍ക്ക് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാഹചര്യത്തില്‍ പുത്തന്‍ രീതി നടപ്പാക്കുക്കയാണെന്നും ഇതിന്റെ നടപടിക്രമങ്ങളും വിശദീകരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് - 19 കാരണം കുട്ടികൾക്ക് ഇപ്പോൾ സ്കൂളുകളിൽ എത്താൻ കഴിയില്ല. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണ്. ഓൺലൈൻ ക്ലാസുകളിലൂടെയാണ് നമ്മുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാക്കും. പുതിയ അധ്യയന വർഷത്തിൽ പുതിയ പഠന ക്രമത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു.


Next Story

Related Stories