TopTop
Begin typing your search above and press return to search.

'ഇതൊരു ഒരു മോചനമാണ്', ബൈഡന്റെ വിജയവാര്‍ത്തക്കിടെ കണ്ണുകള്‍ നിറഞ്ഞ്, വാക്കിടറി അവതാരകന്‍ (വീഡിയോ)

ഇതൊരു ഒരു മോചനമാണ്, ബൈഡന്റെ വിജയവാര്‍ത്തക്കിടെ കണ്ണുകള്‍ നിറഞ്ഞ്, വാക്കിടറി അവതാരകന്‍ (വീഡിയോ)

പെന്‍സില്‍വാനിയയിലെ നിര്‍ണായക വിജയം ജോ ബൈഡനെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചു. നാലു ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു ലോകം സൂക്ഷ്മമായി വീക്ഷിച്ച യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. വലിയ ഒരു ജനവിഭാഗം ബൈഡന്റെ വിജയം ആഘോഷിക്കുകയാണ്. യുഎസിന് പുറത്തും ഇത്തരം നിരവധി ആഘോഷങ്ങളാണ് നടന്നത്.

എന്നാല്‍, ബൈഡന്റെ വിജയവാര്‍ത്ത പങ്കുവയ്ക്കുന്നതിനിടെ വികാരഭരിതനായ സിഎന്‍എന്‍ അവതാരകന്റെ വീഡിയോ ഇത്തരത്തില്‍ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. തത്സമയ സംപ്രേഷണത്തിനിടയിടയിലായിരുന്നു സിഎന്‍എന്‍ അവതാരകന്‍ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് സന്തോഷം മൂലം കണ്ണീര്‍ വാര്‍ത്തത്ത്. ആ സംഭവം ലോകം മുഴുവന്‍ വീക്ഷിക്കുകയും ചെയ്തു.

'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല', അത് ജോര്‍ജ് ഫ്ളോയിഡ് മാത്രമായിരുന്നില്ല. ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് തോന്നിയിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു എന്നായിരുന്നു ജോണ്‍സിന്റെ വാക്കുകള്‍. ശരിക്കും കഷ്ടത അനുഭവിച്ചവര്‍ക്ക് ബൈഡന്റെ വിജയം യഥാര്‍ഥത്തില്‍ ഒരു മോചനമാണെന്നാണ് വിജയ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് വാന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടത്.

"നഷ്ടപ്പെട്ടവരോട് എനിക്ക് ഖേദമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമല്ല. പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ഇതൊരു നല്ല ദിവസമാണ്. സമാധാനം നേടാനും ഇത് ഒരു വലിയ കാര്യമാണ്. എന്റെ മക്കള്‍ ഇക്കാര്യം നോക്കിക്കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് ഇന്ന് നല്ല ദിവസമാണ്", വാക്കുകള്‍ ഇടറി കണ്ണീര്‍ തുടച്ചുകൊണ്ട് വാന്‍ ജോണ്‍സ് പറയുന്നു. പിന്നീട് ഇതേ വാക്കുകള്‍ ട്വിറ്ററില്‍ കുറിച്ച വാന്‍ ജോണ്‍സ് വീഡിയോയും പങ്കുവെച്ചു.


Next Story

Related Stories