ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ ടീസര്‍ പുറത്തിറങ്ങി. വിക്രമിനെ നായകനാക്കി ആര് അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഏഴ് ഗെറ്റപ്പുകളില്‍ വിക്രം എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 'കോബ്ര'യുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നുണ്ടാകുന്നത്. ക്രിക്കറ്റ് താരം ഇര്ഫാന് പത്താനാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. റോഷന് മാത്യുവും മിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്രാജന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എ ആര് റഹ്മാനാണ് സംഗീതം. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന് ആണ്. എഡിറ്റിംഗ് ഭുവന് ശ്രീനിവാസന്. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍.