TopTop
Begin typing your search above and press return to search.

'പത്രസമ്മേളനമല്ല സന്ധ്യാവാര്‍ത്ത, ഇനി താപനില കൂടി മാത്രമെ പറയാനുള്ളു', മുഖ്യമന്ത്രിയെ പരിഹസിച്ച് പി സി വിഷ്ണുനാഥ് - വീഡിയോ

പത്രസമ്മേളനമല്ല സന്ധ്യാവാര്‍ത്ത, ഇനി താപനില കൂടി മാത്രമെ പറയാനുള്ളു, മുഖ്യമന്ത്രിയെ പരിഹസിച്ച് പി സി വിഷ്ണുനാഥ് - വീഡിയോ

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, ശിവശങ്കര്‍ വിവാദം എന്നിവയില്‍ ചോദ്യങ്ങള്‍ നേരിടാതിരുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുന്‍ എംഎല്‍എയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, വളരെ ഗൗരവത്തില്‍ തുടങ്ങിയിട്ടിപ്പോള്‍ തമാശയായി മാറി. അതു ശരിക്കും പത്രസമ്മേളനമല്ല വാര്‍ത്താ വായനയാണ് എന്നായിരുന്നു പരാമര്‍ശം.

ഇപ്പോള്‍ ആറുമണിക്ക് നടക്കുന്നത് സന്ധ്യാ വാര്‍ത്ത പോലുള്ള പരിപാടിയാണ്, വിവിധ നഗരങ്ങളിലെ താപനില കൂടി മാത്രമെ പറയാനുള്ളു എന്നും വിഷ്ണുനാഥ് പരിഹസിച്ചു. 'വില്ലനായി വന്ന ജനാര്‍ദ്ദനനും കൊച്ചിന്‍ ഹനീഫയുമൊക്കെ കോമഡി താരങ്ങളായി മാറിയതു പോലെയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, വളരെ ഗൗരവത്തില്‍ തുടങ്ങിയിട്ടിപ്പോള്‍ തമാശയായി മാറി. അതു ശരിക്കും പത്രസമ്മേളനമല്ല, സന്ധ്യാ വാര്‍ത്തയാണ്, വിവിധ നഗരങ്ങളിലെ താപനില കൂടി മാത്രമെ പറയാനുള്ളു' എന്നായിരുന്നു വിഷ്ണുനാഥിന്റെ വാക്കുകള്‍.


Next Story

Related Stories