TopTop
Begin typing your search above and press return to search.

രാഹുല്‍ ഗാന്ധിയെ തടയാന്‍ സന്നാഹമൊരുക്കി യുപി പോലീസ്, ഡല്‍ഹി അതിര്‍ത്തിയില്‍ തടയാൻ നീക്കം - വീഡിയോ

രാഹുല്‍ ഗാന്ധിയെ തടയാന്‍ സന്നാഹമൊരുക്കി യുപി പോലീസ്, ഡല്‍ഹി അതിര്‍ത്തിയില്‍ തടയാൻ നീക്കം - വീഡിയോ

ഉത്തര്‍പ്രദേശില്‍ സവര്‍ണ വിഭാഗത്തില്‍പെട്ടവര്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും ഹത്രാസിലേക്ക് പുറപ്പെടുന്ന പശ്ചാത്തലത്തില്‍ തടയാന്‍ ഉറച്ച് പോലീസ്. നോയ്ഡയിലെ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളും പരിശോധനയും യുപി പൊലീസ് ശക്തമാക്കി. അതിര്‍ത്തി സീല്‍ ചെയ്തിട്ടില്ല. എന്നാല്‍ അതിര്‍ത്തി ജില്ലയായ യുപിയിലെ ഗൗതംബുദ്ധ നഗറില്‍ 144 (നിരോധനാജ്ഞ) നിലവിലുണ്ട്.

കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഡല്‍ഹി നഗരത്തിന് പുറത്ത് യമുന എക്പ്രസ് ഹൈവേയില്‍ യുപി പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് തിരിച്ചയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകരെയും യുപി പോലീസ് ശാരീരികമായി കയ്യേറ്റം ചെയ്യുന്ന നിലയിലെത്തിയ സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും ഹത്രാസിലേക്ക് തിരിക്കുന്നത്.

അതേസമയം ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രതികരണം. ഇരയുടെ കുടുംബത്തെ നുണപരിശോധന നടത്താനുള്ള വിവാദ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതിക്ക് മുമ്പിലെത്തിയിട്ടുണ്ട്.


Next Story

Related Stories