TopTop
Begin typing your search above and press return to search.

വിമാനാപകട സ്ഥലം സന്ദര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ (വീഡിയോ)

വിമാനാപകട സ്ഥലം സന്ദര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ (വീഡിയോ)

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച അപകടം നടന്ന സ്ഥലം കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമ്യ ഹരിദാസ് എംപി തുടങ്ങിയവരെല്ലാമാണ് അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയത്.

വെള്ളിയാഴ്ച രാത്രി 7.50 ഓടെയായിരുന്നു വിമാനാപകടമുണ്ടായത്. വിമാനാപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ഉള്‍പ്പെടെ ഇടപെട്ടാണ് രക്ഷാപ്രവര്‍ത്തനം നത്തിയത്. അപകടം നടന്ന് ഒരു മണിക്കൂറിന് ഉള്ളില്‍ തന്നെ 188 ആള്‍ക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നു.

വിമാന ദുരന്തത്തില്‍ പൈലറ്റും സഹപൈലറ്റും ഇള്‍പ്പടെ ഇതുവരെ 18 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.


Next Story

Related Stories