TopTop
Begin typing your search above and press return to search.

ബലാത്സംഗക്കേസ് പ്രതിക്ക് യുപിയിൽ തിരഞ്ഞെടുപ്പില്‍ സീറ്റ്, ചോദ്യം ചെയ്ത യുത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം

ബലാത്സംഗക്കേസ് പ്രതിക്ക് യുപിയിൽ തിരഞ്ഞെടുപ്പില്‍ സീറ്റ്, ചോദ്യം ചെയ്ത യുത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന് മര്‍ദ്ദനം

പീഡനക്കേസ് പ്രതിയ്ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് വനിതാ നേതാവിന് പാര്‍ട്ടി യോഗത്തില്‍ മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ദിയോറയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക താരായാദവിനാണ് മര്‍ദ്ദനമേറ്റത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുകുന്ദ് ഭാസ്‌കര്‍ എന്നയാള്‍ക്ക് സീറ്റ് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് താരായാദവ് രംഗത്ത് എത്തിയതാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായത്. പാര്‍ട്ടിയോഗത്തില്‍ തീരുമാനത്തെ എതിര്‍ത്ത് താര രംഗത്ത് എത്തിയതോടെ തര്‍ക്കം രൂക്ഷമാവുകയും കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

ബലാത്സംഗക്കേസ് പ്രതിയ്ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത തന്നെ ചിലര്‍ മര്‍ദ്ദിച്ചതായി താര പ്രതികരിച്ചു. ഇത്തരത്തില്‍ ആരോപണ വിധേയനായ ഒരാള്‍ക്ക് സീറ്റ് നല്‍കുന്നതിനെ കുറിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം കാത്തിരിക്കുകയാണ്. നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും താര പ്രതികരിച്ചു.

ഹത്രാസിലെ ഇരയ്ക്ക് വേണ്ടി പാര്‍ട്ടി പോരാട്ടം നയിക്കുമ്പോള്‍ തന്നെ പാര്‍ട്ടി ഒരു ബലാത്സംഗക്കേസ് പ്രതിയ്ക്ക് സീറ്റ് നല്‍കുന്നത് പാര്‍ട്ടിയുടെ പ്രതിശ്ചായയെ ബാധിക്കുമെന്നും താര കുറ്റപ്പെടുത്തി.


Next Story

Related Stories