TopTop

'മാനുഷികമായ ചെറിയ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളാണ് സൂപ്പര്‍ ഹീറോ'; കൊറോണ ബോധവത്കരണ ചിത്രങ്ങളുമായി ഫെഫ്ക്ക

കൊറോണായുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഹ്രസ്വചിത്രങ്ങള്‍ പുറത്തിറക്കി ഫെഫ്ക്ക. ഒരു മിനിട്ടിനു താഴെ ദൈര്‍ഘ്യമുള്ള ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ ഐഎഎമ്മും (Indian Ad Film Makers) ചേര്‍ന്നാണ് ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 'വണ്ടര്‍വുമണ്‍ വനജ' എന്നു പേരിട്ടിരിക്കുന്ന ആദ്യ ചിത്രം മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നിവിന്‍പോളി തുടങ്ങിയ താരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തു. മഞ്ജുവാര്യരും മുത്തുമണിയുമാണ് ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അമാനുഷിക കാര്യങ്ങളല്ല, മാനുഷികമായ ചെറിയ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളാണ് സൂപ്പര്‍ ഹീറോ എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത്. 9 സാധാരണ കഥാപാത്രങ്ങള്‍, 9 അസാധാരണ സന്ദര്‍ഭങ്ങള്‍, ഒറ്റ വില്ലന്‍- കൊറോണ എന്നാണ് ഈ ഹ്രസ്വചിത്ര സീരിസിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.


Next Story

Related Stories