TopTop
Begin typing your search above and press return to search.

'കെട്ടിപ്പുണരുകയരുതേ നമ്മള്‍ ചെറുപുഞ്ചിരികൊണ്ട് പുതുക്കാം ബന്ധം'; ബോധവത്കരണവുമായി കൊറോണ തുള്ളല്‍

കെട്ടിപ്പുണരുകയരുതേ നമ്മള്‍ ചെറുപുഞ്ചിരികൊണ്ട് പുതുക്കാം ബന്ധം; ബോധവത്കരണവുമായി കൊറോണ തുള്ളല്‍

കൊറോണ വ്യാപനം തടയുന്നതിനായി ലോകമൊന്നാകെ ജാഗ്യതയിലാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ കൊറോണയെ തടയാം എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കാം എന്നുള്ള ബോധവത്കരണത്തിനായി വ്യത്യസ്തമായ രീതിയില്‍ എത്തിയിരിക്കുകയാണ് ഈ തുള്ളല്‍ കലാകാരന്‍. വ്യക്തിശുചിത്യം പാലിക്കേണ്ടതിന്റെ പ്രധാന്യത്തിനൊപ്പം എത്തരത്തില്‍ കൈകഴുകാം എന്നു തുടങ്ങിയ വിവരങ്ങളൊക്കെ ഈ തുള്ളല്‍ കലാകാരന്‍ പറഞ്ഞ് തരുന്നുണ്ട്.

പലതരത്തിലുള്ള കൊറോണ ബോധവത്കരണ വീഡിയോകള്‍ ഉണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഈ വീഡിയോ. മുന്‍കരുതല്‍ എടുക്കാതിരുന്നാല്‍ ആറടി മണ്ണില്‍ നിവര്‍ന്നു കിടക്കാമെന്നും. വായുവില്‍നിന്ന് ഭസ്മമെടുക്കുന്നവരും ഏത് രോഗവും ചികിത്സിച്ച് മാറ്റുന്ന ആളുകളെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും ഈ വീഡിയോയില്‍ പറയുന്നു.


Next Story

Related Stories