TopTop
Begin typing your search above and press return to search.

പാത്രം കൊട്ടി വിളക്കു കത്തിച്ചു; ഇനി 'കൊറോണ ദേവി' പൂജ

പാത്രം കൊട്ടി വിളക്കു കത്തിച്ചു; ഇനി കൊറോണ ദേവി പൂജ

കോവിഡ് 19 നെ നേരിടാനുള്ള ശ്രമം ലോകം മുഴുവന്‍ തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യം ഉപദേശിച്ചത് പാത്രങ്ങള്‍ കൂട്ടിയിടിച്ചും, വെളിച്ചം കത്തിച്ചും കൊവിഡിനെ നേരിടാനുള്ള മാതൃകയാണ്. മഹാഭാരത യുദ്ധം വിജയിച്ചതുപോലെ 21 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡിനെ ജയിക്കാമെന്നും പറഞ്ഞു. പക്ഷെ അതു നടന്നില്ല. ഗവേഷണങ്ങള്‍ പലയിടത്തും തുടരുമ്പോള്‍ കോവിഡിനെ പൂജിച്ച് കീഴ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവിടെ ചിലര്‍. കോവിഡ് ദേവിയാണെന്നും പൂജിച്ചാല്‍ പ്രസാദിക്കും, അങ്ങനെ ഒഴിഞ്ഞു പോകും എന്നുമാണ് അവരുടെ പ്രതീക്ഷ.

ഇന്ത്യയില്‍ ആദ്യം കൊറോണ അസുരനായിരുന്നു. ആ അസുരനെ സംഹരിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. കൊറോണയെ കാഞ്ഞിരക്കുറ്റിയില്‍ ആവാഹിച്ച് കത്തിച്ച് ചാരം ഒഴുക്കികളഞ്ഞിരുന്ന്ു കേരളത്തില്‍ ഒരു സ്വമി. പാലക്കാട് ചിറ്റൂര്‍ വ്യാസ പരമാത്മ മഠത്തിലാണ് കൊറോണ വൈറസിനെ നേരിടാന്‍ സ്വാമിജി മഹാ മൃത്വുഞ്ജയ ഹോമം നടത്തിയത്. സംഭവം നടന്നിട്ട് കുറച്ചധികം ദിവസമായിട്ടുണ്ട്. എന്നിട്ടും കേരളത്തിലേയും ഇന്ത്യയിലേയും, സ്വാമി പൂജ നടത്തിയ പാലക്കാട്ടെ പോലും രോഗികളുടെ എണ്ണം കൂടിയിട്ടേയുള്ളൂ.

ആദ്യം അസുരനാണെന്നു കരുതി വിരട്ടി ഓടിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, നടന്നില്ലെന്നു മാത്രമല്ല കോവിഡ് പടരുകയാണ് ചെയ്തത്. ഇതോടെ പേടിയായി, പൂജയും തുടങ്ങി. കോവിഡ് വൈറസിനെ ദേവിയായി കണ്ട് പൂജകള്‍ ചെയ്യുന്നത് ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമെല്ലാമുള്ളവര്‍ മാത്രമൊന്നുമല്ല. തന്റെ വീടിനോട് ചേര്‍ന്നുള്ള പൂജാമുറിയില്‍ കൊറോണ വൈറസിനെ ദേവിയായി പ്രതിഷ്ഠിച്ചിരിക്കുകയാണ് കൊല്ലം കടക്കല്‍ സ്വദേശി അനിലന്‍.

'ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുന്‍നിര്‍ത്തിയാണെന്നും, കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദര്‍ശിക്കാന്‍ പഠിക്കുന്ന ഹൈന്ദവ സങ്കല്‍പ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവന്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാന്‍ വേണ്ടിയാണെന്നുമാണ് അനിലന്‍ പറയുന്നത്.

ലോകം പക്ഷെ ഈ ഭീഷണി അതിജീവിക്കാന്‍ ശാസ്ത്രത്തിന്റെ വേറെ വഴി നോക്കുന്നുണ്ട്. നമ്മള്‍ ശാസ്ത്രത്തിന്റെ വഴിയില്‍ കോറോണയെ ഉടന്‍ പിടിച്ചുകെട്ടുക തന്നെ ചെയ്യും.


Next Story

Related Stories