TopTop
Begin typing your search above and press return to search.

ഇനിയുള്ള ദിവസങ്ങൾ ഇന്ത്യയ്ക്ക് നിർണ്ണായകം

ഇനിയുള്ള ദിവസങ്ങൾ ഇന്ത്യയ്ക്ക് നിർണ്ണായകം

ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 140 കടന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ മുപ്പതില്‍ കൂടുതല്‍ കേസുകളാണുള്ളത്. ഇരുപതിലധികം കേസുകളുമായി കേരളമാണ് രണ്ടാമത്. ഇന്ത്യയില്‍ ഇതുവരെ 3 മരണങ്ങളുണ്ടായി. രോഗമുക്തി നേടിയവരുടെ എണ്ണം 14. 150ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തോളം പേരില്‍ സ്ഥിരീകരിച്ച അസുഖം മൂലം 8000 ഓളം മരണങ്ങള്‍ ഉണ്ടായി. 81500ലധികം പേര്‍ രോഗമുക്തി നേടി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ഏഴായിരത്തോളമായി.

അമേരിക്കയിലും ചൈനയിലും കോവിഡ് 19 വാക്‌സിന്‍ ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തയും, ആസ്‌ട്രേലിയയില്‍ ചികിത്സയ്ക്കുള്ള മരുന്ന് ഗവേഷണം ഫലം കാണുമെന്ന വാര്‍ത്തയുമാണ് ഇതിനിടില്‍ പ്രതീക്ഷാ ജനകമായിട്ടുള്ളത്.

യുകെ, സ്വിറ്റ്‌സര്‍ലണ്ട്, മലേഷ്യ, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങളിലും ഇന്നലെ മാത്രം നൂറില്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 15ഉം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 53 മായി ഉയര്‍ന്നു കഴിഞ്ഞു. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഇന്നലെ മാത്രം 63 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൊറോണയെ തുര്‍ന്ന് യൂറോ കപ്പ് ഫുട്‌ബോള്‍ ഒരുവര്‍ഷം നീട്ടിവെച്ചു. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് നീട്ടിവെക്കുകയും പാകിസ്ഥാനില്‍ സൂപ്പര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെക്കുകയും ചെയ്തു. പല രാജ്യങ്ങളിലും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങുകയും അടിയന്തരമല്ലാത്ത സര്‍ജറികള്‍ മാറ്റിവെക്കുകയും ചെയ്തു. സൗത്ത് കൊറിയക്ക് പിന്നാലെ ഇസ്രയേലും ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. വാഹനത്തിന് പുറത്തിറങ്ങാതെ പരിശോധിക്കാനുള്ള സൗകര്യം ആണിത്.

കൂടുതല്‍ പരിശോധനകള്‍ നടത്തി കേസുകള്‍ കണ്ടുപിടിച്ച് കൃത്യമായി പ്രതിരോധം നല്‍കി സന്തുലിതാവസ്ഥയില്‍ പോകുന്ന തെക്കന്‍ കൊറിയയെയാണ് ഇപ്പോള്‍ മാതൃകയാക്കേണ്ടത്. അതിനായി പരിശോധനകള്‍ ഗണ്യമായി വര്‍ധിപ്പിക്കണം.

ഇനി വരുന്ന ദിവസങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. വലിയ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സാമൂഹ്യ വ്യാപനം പരമാവധി വൈകിപ്പിക്കാന്‍ നമുക്ക് സാധിക്കണം.


Next Story

Related Stories