TopTop
Begin typing your search above and press return to search.

കോവിഡ് 19 വായു മാർഗം പകരുമോ, കേരളത്തിൽ അതിന്റെ പ്രായോഗിക പ്രസക്തി - ഡോക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

കോവിഡ് 19 വായു മാർഗം പകരുമോ, കേരളത്തിൽ അതിന്റെ പ്രായോഗിക പ്രസക്തി - ഡോക്ടർ മുഹമ്മദ് അഷീൽ സംസാരിക്കുന്നു

കോറോണ വൈറസ് വായുവിലൂടെ പടരുമെന്ന് 32 രാജ്യങ്ങളില്‍നിന്നുള്ള 230 ഓളം ശാസ്ത്രകാരന്മാര്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യം ബോധ്യപ്പെടാനുള്ള തെളിവുകള്‍ തങ്ങളുടെ ഭാഗത്ത് ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പൊതുസമൂഹത്തോടുള്ള നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രകാരന്മാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ പലരിലും പല സംശയങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 വായു മാര്‍ഗം പകരുമോ, കേരളത്തില്‍ അതിന്റെ പ്രായോഗിക പ്രസക്തി എന്ത് എന്നുള്ള കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ഡോക്ടര്‍ മുഹമ്മദ് അഷീല്‍

സോപ്പ് മാസ്‌ക് സോഷ്യല്‍ ഡിസ്റ്റന്‍സ് എന്നുള്ള മൂന്നു കാര്യങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയമാണെന്ന് ഡോക്ടര്‍ പറയുന്നു. പരസ്പരം എത്ര അകലം പാലിക്കാന്‍ പറ്റുമോ അത്രയും അകലം പാലിക്കണം, കടകളിലോ മറ്റോ സാധങ്ങള്‍ വാങ്ങാന്‍ പോകണമെന്നുണ്ടെങ്കില്‍ 2 മീറ്ററോ അതില്‍ കൂടുതലോ അകലം പാലിക്കുക.

കടകള്‍ ഓഫീസുകള്‍ തുടങ്ങി എല്ലാ കെട്ടിടങ്ങളും അടച്ചു പൂട്ടിയ ഇടാന്‍ പാടില്ലെന്നും, പരമാവധി കാറ്റു കടക്കുന്ന തരത്തിലാക്കി വേണം പ്രവര്‍ത്തിക്കാന്‍ എന്നും ഡോക്ടര്‍ പറയുന്നു.

വീഡിയോ


Next Story

Related Stories