TopTop

'നിന്റെ തന്തയല്ല എന്റെ തന്ത', കൊറോണയോട് ലൂസിഫർ സ്റ്റൈലിൽ കേരള പോലീസ്

കൊവിഡ് 19 ആഗോള തലത്തിൽ തന്നെ ഭീഷണി ഉയർത്തി മുന്നേറുകയാണ്. എന്നാല്‍ അൽപം ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. എന്നാണ് ആരോഗ്യ പ്രവർത്തകരും അധികൃതരും നൽകുന്ന മുന്നറിയിപ്പ്. രോഗബാധയെ നേരിടാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സര്‍ക്കാർ. എല്ലാ വകുപ്പുകളും ഇതിനായി ഉണർന്ന് പ്രവർത്തിക്കുകയുമാണ്. കേരള പോലീസും പ്രവർത്തനങ്ങളില്‍ സജീവമാണ്. ‌

പ്രതിരോധ പ്രവർത്തനങ്ങൾക്കായി വീഡിയോ ഉൾപ്പെടെ പോലീസ് തയ്യാറാക്കി വരുന്നുണ്ട്. കൈ കഴുകുന്നതിന്റ രീതികൾ വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇത്തരത്തിൽ കേരള പോലീസ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഷോർട്ട് വീഡിയോ കൂടി തയ്യാറാക്കിയിരിക്കുകയാണ് കേരള പോലീസ്.

ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും എന്ന് തുടങ്ങുന്ന കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി സമർപ്പിച്ചിരിക്കുയാണ് അധികൃതർ.



Next Story

Related Stories