TopTop
Begin typing your search above and press return to search.

തെരുവ് പട്ടികളോടൊപ്പം റോഡില്‍ ഒഴുകുന്ന പാല്‍ ശേഖരിക്കുന്ന വൃദ്ധന്‍, കൊവിഡ് കാലത്തെ പട്ടിണിയുടെ നേര്‍ചിത്രം (വീഡിയോ)

തെരുവ് പട്ടികളോടൊപ്പം റോഡില്‍ ഒഴുകുന്ന പാല്‍ ശേഖരിക്കുന്ന വൃദ്ധന്‍, കൊവിഡ് കാലത്തെ പട്ടിണിയുടെ നേര്‍ചിത്രം (വീഡിയോ)

കൊവിഡ്-19ന്റെ വ്യാപനം തടയുന്നതിനായി രാജ്യ വ്യാപകമായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ തെരുവ് ജീവിതങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് കടുത്ത പട്ടിണിയും പരവശതയും. പാലുമായി പോകുന്ന വണ്ടിയില്‍ നിന്ന് റോഡില്‍ വീണ് പരന്ന് ഒഴുകുന്ന പാല്‍ പാത്രത്തില്‍ ശേഖരിക്കുന്ന മനുഷ്യന്റെ ചിത്രം വിളിച്ച് പറയുന്നത് ലോക്ക് ഡൗണ്‍ കാലം ഉത്തരേന്ത്യന്‍ തെരുവുകള്‍ക്ക് നല്‍കിയിരിക്കുന്ന കടുത്ത പട്ടിണിയാണെന്നാണ്.ആഗ്രയിലെ റാം ബാഗില്‍ നിന്നാണ് ആരുടെയും കരളലിയിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് കേവലം ആറു കിലോ മീറ്റര്‍ ദൂരത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കമാല്‍ ഖാന്‍ എന്ന എന്‍ഡിടിവി റിപ്പോര്‍ട്ടറാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. റോഡിലൂടെ പരന്ന് ഒഴുകുന്ന പാല്‍, ഒരു കൂട്ടം തെരുവ് നായകളും ഒരു മനുഷ്യനും പങ്കിട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ മെയ് 3ലേക്ക് നീട്ടിയിരിക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ രാജ്യത്താകമാനം ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പട്ടിണികളിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട 100 കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യ തലസ്ഥാനത്ത് നിന്നുള്‍പ്പെടെ പട്ടിണി ഭയന്ന് കഴിഞ്ഞ മാസം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോയത്. പലരും കിലോമീറ്ററുകളോളം കാല്‍നടയായിട്ടാണ് യാത്ര ചെയ്തിരുന്നത്. 40 കോടിയോളം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലേക്ക് നടുക്കഴത്തിലേക്ക് വഴുതി വീഴാമെന്ന് അന്താരാഷ്ട്ര തൊഴിലാളി (ഐ.എല്‍.ഒ) സംഘടന കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Lockdown Impact:
इंसान और जानवर साथ साथ दूध पीने लगे।
आज अगरा के रामबाग चौराहे पर एक दूध वाले की दूध की टंकी गिर गयी।फिर क्या हुआ खुद देखिए। pic.twitter.com/OWvNg8EFIe
— Kamal khan (@kamalkhan_NDTV) April 13, 2020

Next Story

Related Stories