TopTop
Begin typing your search above and press return to search.

പാലക്കാട് ഇന്ന് 5 പേർക്ക് കോവിഡ്; ജില്ല സമൂഹ വ്യാപന ഭീഷണിയിലെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് ഇന്ന് 5 പേർക്ക് കോവിഡ്; ജില്ല സമൂഹ വ്യാപന ഭീഷണിയിലെന്ന് മന്ത്രി എ കെ ബാലൻ

രണ്ടാഴ്ചയ്ക്കിടെ 53 പേരിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച പാലക്കാട് ജില്ലയിൽ സമൂഹ വ്യാപന ഭീഷണിയെന്ന് മന്ത്രി എ കെ ബാലൻ. പാലക്കാട് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു. ജില്ലയിലെ സാഹചര്യങ്ങൾ സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

10 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സലാലയിൽ നിന്ന് എത്തിയതാണ് കുഞ്ഞ്. ഇതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 53 ആയി. അതിർത്തി ജില്ല എന്ന നിലയിൽ കൂടുതൽ കരുതൽ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന ആവശ്യപ്പെട്ട മന്ത്രി നിരീക്ഷണത്തിലുള്ള പലരും നിയന്ത്രണം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ നിരീക്ഷണ സമിതികൾ ശക്തിപ്പെടുത്തുമെന്നും എകെ ബാലൻ അറിയിച്ചു.


Next Story

Related Stories